![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/Picsart_22-01-08_07-35-31-106.jpg?resize=640%2C419&ssl=1)
രണ്ടായിരം രൂപയുടെ വ്യാജനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ട്. വ്യാജനോട്ടുകളുടെ തട്ടിപ്പിൽപെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രതപാലിക്കുക.
ലോട്ടറി വിൽപ്പനക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരാണ് ഇത്തരം തട്ടിപ്പുകാരുടെ ഇരകൾ.
നോട്ടുകൾ നിങ്ങളുടെ കൈവശം ലഭിക്കുമ്പോൾ അത് വ്യാജനാ ഒറിജിനലോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അല്പം ശ്രദ്ധിച്ചാൽ എളുപ്പത്തിൽ തന്നെ വ്യാജനും ഒറിജിനലും തിരിച്ചറിയാൻ സാധിക്കും. ഇക്കാര്യത്തിൽ ജനങ്ങളുടെ ജാഗ്രതയാണ് ഏറ്റവും പ്രധാനം.
രണ്ടായിരം രൂപയുടെ ഒറിജിനൽ കറൻസി തിരിച്ചറിയാവുന്ന ചില പ്രത്യേകതകൾ :
നോട്ട് നിർമ്മിച്ചിരിക്കുന്ന കടലാസിന്റെ പ്രത്യേകതകൾ മനസ്സിലാക്കുക.
പച്ചയും നീലയും കളർ മാറുന്നതരത്തിലുള്ള സെക്യൂരിറ്റി ത്രെഡ്, ഒഴിഞ്ഞ വെള്ള പ്രതലം വെളിച്ചത്തിലേക്ക് പിടിച്ചാൽ വാട്ടർ മാർക്ക് പോലെ കാണാവുന്ന ഗാന്ധിജിയുടെ രേഖാ ചിത്രവും അതിനോട് ചേർന്ന് വെള്ളകളറിൽ 2000 എന്ന് അക്കത്തിൽ എഴുത്ത്. താഴെ വെള്ള പ്രതലത്തിൽ 2K എന്ന് വാട്ടർ മാർക്കിൽ എഴുതിയതും കാണാൻ സാധിക്കും. നോട്ടിന്റെ മധ്യഭാഗത്ത് വാട്ടർ മാർക്കിൽ RBI എന്നും എഴുതിയിരിക്കും.
വ്യാജ കറൻസി നോട്ടുകൾ കണ്ടെത്തുന്നതിനുള്ള പരിശോധന നിങ്ങൾക്കു തന്നെ നടത്താവുന്നതാണ്.അതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കാവുന്നതാണ്.
https://www.rbi.org.in/financialeducation/currencynote.aspx