യുവതിയെ ഇടിച്ചു കൊന്ന മുട്ടനാടിന് 3 വർഷം തടവ് ശിക്ഷ ; ഉടമ നിരപരാധിയെന്നും കോടതി..

Spread the love
പ്രതീകാത്മക ചിത്രം

യുവതിയെ ഇടിച്ചുകൊന്ന മുട്ടനാടിന് തടവ് ശിക്ഷ വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് ആടിന് ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് മുട്ടനാടിന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

W3Schools.com

ഈ മാസം ആദ്യമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആദിയു ചാപ്പിങെന്ന യുവതിയെ ആണ് മുട്ടനാട് ആക്രമിച്ചത്. ആക്രമത്തിൽ വാരിയെല്ലിന് പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. അക്രമാസക്തനായ മുട്ടനാടിൽനിന്ന് യുവതിയെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർക്ക് സാധിച്ചില്ല. നിരവധിപ്പേർ നോക്കിനിൽക്കെയായിരുന്നു സംഭവം. ഇതേത്തുടർന്ന് മുട്ടനാടിനും ഉടമയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ മുട്ടനാടിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഉടമ നിരപരാധിയാണെന്ന് കണ്ട് വിട്ടയയ്ക്കുകയുമായിരുന്നു.

ദിവസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ മുട്ടനാട് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയും മുന്നു വർഷം തടവിന് മുട്ടനാടിനെ കോടതി ശിക്ഷിക്കുകയുമായിരുന്നു. അതേസമയം മുട്ടനാടിനെ ജയിലിൽ പാർപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലേക്ക്സ് സ്റ്റേറ്റിലെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്പിലായിരിക്കും മുട്ടനാട് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക. ഇത് കൂടാതെ മുട്ടനാടിൻറെ ഉടമ യുവതിയുടെ കുടംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ കൈമാറണമെന്നും കോടതി വിധിപ്രസ്താവത്തിൽ പറയുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page