ജില്ലയിൽ ഒരു ലക്ഷത്തിലേറെ നായകൾക്ക് വാക്‌സിൻ നൽകും.

അതോടൊപ്പം തെരുവ് നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഓരോ തദ്ദേശ സ്ഥാപനത്തിലും നായകളെ പാര്‍പ്പിക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

തൃശൂർ ഒല്ലൂരിൽ പെട്രോൾ പമ്പിൽ ഇന്ധനം വാങ്ങാനെത്തിയ ആൾക്ക് തെരുവുനായയുടെ കടിയേറ്റു.

ഇന്ന് രാവിലെയാണ് സംഭവം. പടവരാട് പള്ളിയിലെ പുല്ലു വെട്ടുകാരനാണ് റാഫി.

കോട്ടയം കടുത്തുരുത്തിയിലും പ്രദേശങ്ങളിലും പത്തോളം തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി; വിഷം കൊടുത്തു കൊന്നതെന്ന് സംശയം.

തെരുവുനായ ശല്യം അതിരൂക്ഷമാകുകയും നാട്ടുകാർക്ക് കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ അധികൃതർ നടപടി എടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

പാവറട്ടിയിൽ ‘ഹംഗർ ഹണ്ട്’ പദ്ധതിക്ക് തുടക്കം കുറിച്ചു.

കേരളത്തിലെ വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഹംഗർ ഹണ്ട് പദ്ധതി നടപ്പാക്കുമെന്ന് ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു.

ഒരുമനയൂർ മൂന്നാംകല്ല് സെന്ററിൽ വൈദ്യുതി കമ്പികൾക്ക് മുകളിൽ അപകട ഭീഷണിയായി ഉണങ്ങിയ മരക്കൊമ്പുകൾ.

കടപ്പുറം പഞ്ചായത്തിലെ സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളടക്കം നിരവധി പേർ ബസ് കാത്ത് നിൽക്കുന്നതും ഈ മരത്തിനു താഴെയാണ് എന്നുള്ളതും വൻ അപകടം ക്ഷണിച്ചു വരുത്തും.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണച്ചന്തയ്ക്ക് തുടക്കം.

സഹകരണ ഓണച്ചന്തകൾ, സർക്കാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി മിതമായ നിരക്കിൽ സാധനങ്ങൾ എത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ ഓണോത്സവത്തിനു ഇന്ന് തുടക്കം.

എല്ലാ ദിവസവും വൈകീട്ട് അരങ്ങേറുന്ന കലാ സന്ധ്യകൾ, കലാമത്സരങ്ങൾ, നാടകരാവ്, സിനിമാ പ്രദർശനം, നാടൻ പാട്ടുത്സവം എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടും.

ജില്ലയിൽ ഓറഞ്ച് അലേർട്ട്‌; അതിരപ്പിള്ളിയടക്കം ചാലക്കുടി ടൂറിസം കേന്ദ്രങ്ങളിൽ വിലക്ക്.

അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

തെരുവു നായ ശല്യം: ജില്ലയിൽ ഡോഗ് ക്യാച്ചേര്‍സിനെ നിയോഗിക്കുന്നു.

ഡോഗ് ക്യാച്ചേര്‍സ് ആകാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഗ്രാമപഞ്ചായത്തിലെ വെറ്റിനറി ആശുപത്രികളില്‍ നിന്ന് ആപ്ലിക്കേഷന്‍ ഫോം ലഭിക്കും.

ഒരുമനയൂർ മൂന്നാംകല്ലിൽ ചരക്ക് ലോറിയുടെ പിന്നിൽ മീൻ വണ്ടി ഇടിച്ച് അപകടം; ഒരാൾക്ക് പരിക്കേറ്റു.

തമിഴ് നാട് സ്വദേശി ശിവകുമാറിനാണ് പരികേറ്റത്.ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു അപകടം.

You cannot copy content of this page