സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശ്രീലങ്കയിൽ പെട്രോളിന് 420രൂപ, ഡീസലിന് 400.

ഇന്ന് പുലര്‍ച്ചെ 3 മണി മുതല്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കും.

യാത്രക്കാരെ തെരുവിലിറക്കിയുള്ള പാച്ചിൽ; സ്റ്റാന്റിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടിയുമായി കുന്നംകുളം പോലിസ്.

സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ദീർഘദൂര ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗുരുവായൂരിലെ സ്വർണവ്യാപാരിയുടെ വീട്ടിലെ കവർച്ച; മോഷ്ടാവിനെ കുറിച്ച് നിർണായക തെളിവ് ലഭിച്ചതായി സൂചന.

എന്നാൽ ബൈക്ക് പ്രതി കോട്ടയത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതിക്ക് പുത്തനുണർവ്; പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.

ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ  മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

കുന്നംകുളം ചിറ്റഞ്ഞൂരിൽ നിർത്തിയിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

4000 കിലോഗ്രാം വെടിമരുന്ന്: താക്കോൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തു; വെടിക്കെട്ട് ഇനിയുണ്ടാകുമോ?

മഴ മൂലം രണ്ടു തവണയായി വെടിക്കെട്ട് മാറ്റിവച്ചിരുന്നു.

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; രണ്ടര വയസുകാരൻ മരിച്ചു.

മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലിസ്.

ചോദ്യം ചെയ്യുന്നതിനായി കാസര്‍കോട്ടെ ഇയാളുടെ വീട്ടില്‍ പോലിസ് സംഘം അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായിട്ടില്ല. തുടര്‍ന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

‘ഥാർ’ വിവാദം; ജീപ്പ് പുനർ ലേലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അമൽ.

ദേവസ്വത്തിന്റേത് പക്ഷപാതപരമായ തീരുമാനമാണ്. വിഷയത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടർ നടപടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വ്യാജ മിനിറ്റ്സ് തയ്യാറാക്കിയെന്ന്; ഒരുമനയൂർ പഞ്ചായത്ത്‌ യോഗത്തിൽ നിന്നും പ്രതിപക്ഷംഗങ്ങൾ ഇറങ്ങി പോയി.

പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഏകാധിപത്യ നയത്തിനെതിരെയാണ് യുഡിഎഫ് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തിയത്.

You cannot copy content of this page