അങ്ങനത്തെ കുട്ടികളെയൊന്നും ഇങ്ങോട്ട് വിളിക്കേണ്ട ; പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ അപമാനിച്ച് ഇ.കെ സമസ്ത നേതാവ്‌.

Spread the love

മലപ്പുറം: ഇ.കെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതു വേദിയില്‍ വെച്ച്‌ അപമാനിച്ചെന്ന് വിമർശനം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നേതാവിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നത്. മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പത്താം ക്ലാസുകാരിയെയാണ് സംഘാടകര്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി വേദിയിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടി വന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചപ്പോള്‍ മുസ്ലിയാര്‍ക്ക് ദേഷ്യം വന്നു. പിന്നീട് സംഘാടകരോട് ദേഷ്യപ്പെട്ടു.

“ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച്‌ തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്”- അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരോട് ചോദിച്ചു. സുന്നി പരിപാടികളില്‍ വേദിയില്‍ സ്ത്രീകള്‍ ഉണ്ടാകാറില്ലെന്നാണ് സമസ്തയുടെ മറുപടി.

വേദിയിൽ വെച്ച് വിദ്യാർത്ഥിനിയെ അപമാനിച്ചതിനെതിരെ അബ്ദുല്ല മുസ്ലിയാർക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. നേതാക്കളുടെ ഈ സമീപനം എല്ലായിടത്തും ഉണ്ടാകണമെന്നും, മറ്റു നേതാക്കളും ഇതുപോലെ തന്നെ നടക്കണമെന്നും സമസ്ത അനുകൂലികൾ അടക്കമുള്ളവർ വിമർശനം ഉന്നയിച്ചു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

Leave a Reply

You cannot copy content of this page