
കേച്ചേരി: പാറന്നൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുവായൂർ എസ്.ഐക്ക് പരിക്കേറ്റു.
ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ എസ്.ഐ സുബ്രഹ്മണ്യന് (55)ആണ് പരിക്കേറ്റത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം.
പാറന്നൂർ കുരിശു പള്ളിക്ക് സമീപത്തായിരുന്നു അപകടം. ബൈക്കിൽ നിന്നും തെന്നി വീണു പരിക്കുപറ്റിയ എസ്.ഐയെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.