
ഇരിങ്ങാലക്കുട: നാരീപൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപിനെയാണ് (43) ഇരിങ്ങാലക്കുട പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
പേരാമ്പ്ര സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. മൂന്നുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദാമ്പത്യപ്രശ്നം പൂജചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞാണ് പ്രദീപ് യുവതിയെ പീഡനത്തിനിരയാക്കിയത്.
കുടുംബക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഇയാൾ. പ്രദീപിന്റെ മൊബൈലിലുണ്ടായിരുന്ന നാരി പൂജയുടെ ചിത്രങ്ങൾ ഭാര്യയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് നിർണായക കേസിന് തുമ്പായത്.
ഇരിഞ്ഞാലക്കുട സി.ഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.