
ഇളവില്ല; ഇരുചക്ര വാഹനത്തിൽ കുട്ടികളുമായുള്ള യാത്ര അനുവദിക്കാനാകില്ലെന്ന് കേന്ദ്രം..
മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടത്.

കാത്തിരിപ്പിന് വിരാമം ; പൊന്നാനി കർമ്മ പാലം ഏപ്രിൽ 25ന് ഉദ്ഘാടനം ചെയ്യും..
നിളയോരത്തിന്റെ സൗന്ദര്യമായ പൊന്നാനി കർമ പാലവും നിളയോരപാതയും ഏപ്രിൽ 25ന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. പൊന്നാനി എംഎൽഎ പി നന്ദകുമാർ അധ്യക്ഷനാകും.

റമദാനിൽ വിശ്വാസികൾക്ക് സിയാറത്ത് യാത്രയൊരുക്കി കെഎസ്ആർടിസി; മലപ്പുറം, തൃശൂർ ജില്ലകളിലെ മഖ്ബറകൾ ഇനി ചുരുങ്ങിയ ചിലവിൽ സന്ദർശിക്കാം..
മണത്തല, ചാവക്കാട് എന്നിവിടങ്ങളിലെ മഖ്ബറകൾ കൂടി സന്ദർശിച്ച് വൈകീട്ട് ആറ് മണിക്ക് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് പദ്ധതിയുടെ ക്രമീകരണം.

വൻ അപകടം; തൃശൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പോയ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് 4 മരണം,നിരവധി പേർക്ക് പരിക്ക്..
അപകട സമയത്ത് ബസ്സിനുള്ളിൽ 51 യാത്രക്കാർ ഉണ്ടായിരുന്നു. അപകട സമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.

വാലന്റൈൻസ് ഡേ ദിനത്തിൽ കിടിലൻ ഓഫറുമായി കെഎസ്ആർടിസി..
കുറഞ്ഞ ചിലവിൽ ആനവണ്ടിയിൽ കറങ്ങി സ്ഥലങ്ങൾ കണ്ട് ആസ്വദിച്ച് വരാം എന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിച്ചത്.

താമരശ്ശേരി ചുരത്തിൽ ഇനി വെറുതെ കയറാൻ പറ്റില്ല ; യൂസർ ഫീ നൽകണം..
താമരശ്ശേരി ചുരത്തിൽ ഇനിമുതൽ സഞ്ചാരികളിൽ നിന്ന് യൂസർഫീ ഈടാക്കാൻ തീരുമാനം. ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ ക്യാമ്പയിനിന്റെ ഭാഗമായാണ് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ തീരുമാനം. പ്രകൃതിഭംഗി ആസ്വദിക്കാനായി ചുരത്തിൽ വാഹനങ്ങളിൽ വന്നിറങ്ങുന്ന സഞ്ചാരികളിൽ നിന്നാണ് യൂസർഫീ ഈടാക്കുക.

വരുന്നു…കോഴിക്കോടും KSRTC ഡബിള്‍ഡക്കര്‍ സര്‍വീസ്; 200രൂപയ്ക്ക് നഗരക്കാഴ്ചകള്‍ കാണാം
നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് ഡബിള്‍ ഡക്കര്‍ സിറ്റി റൈഡ് ക്രമീകരിച്ചിരിക്കുന്നത്. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, വരക്കല്‍ ബീച്ച് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാവും ബസ് സഞ്ചരിക്കുക.

‘പടയപ്പയെ’ക്കൊണ്ട് പൊറുതിമുട്ടി വ്യാപാരികളും നാട്ടുകാരും..
മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിൽ സ്ഥിരം സന്ദർശകനായ പടയപ്പ എന്ന ആന ഒരാഴ്ചക്കിടെ ഉണ്ടാക്കിയ നിരവധി നാശനഷ്ടങ്ങളാണ്. അഞ്ചോളം വാഹനങ്ങളാണ് ഒരാഴ്ചയ്ക്കിടെ ആന തകർത്തത്

ഊട്ടിയിൽ മഞ്ഞുവീഴ്ച..
സന്ധ്യയോടെ തുടങ്ങുന്ന തണുപ്പ് രാവിലെ ഒമ്പതുവരെ തുടരും. അതിശൈത്യം അനുഭവപ്പെടുന്നതിനാൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

തണുത്തുറഞ്ഞ് മൂന്നാർ ; മൈനസ് രണ്ട് ഡിഗ്രി..
രാവിലെ 2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രാവിലെ മൂന്നാറിലും സമീപ പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്