![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/high-court-897x53828129-1.gif?resize=650%2C390&ssl=1)
കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്ഫോടന കേസുകളില്‍ എന്‍ ഐ എ വിധിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ ഐ എയും ഹരജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്‍ ഐ എ കോടതി വിധി റദ്ദാക്കണമെന്നാണ് നസീറിന്റെ ആവശ്യം. അതേസമയം, രണ്ട് പേരെ വെറുതെവിട്ടതിനെതിരെയാണ് എന്‍ ഐ എ ഹൈക്കോടതിയെ സമീപിച്ചത്.
2006ലാണ് കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സ്ഫോടനങ്ങളുണ്ടായത്. കെ എസ് ആര് ടി സി, മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡുകളിലായിരുന്നു സ്ഫോടനങ്ങള്‍.