
തൃശൂർ: ഇലന്തൂർ നരബലിയുടെ ഞെട്ടൽ മാറുന്നതിനു മുൻപേ തൃശ്ശൂർ എരുമപ്പെട്ടിയിൽ മറ്റൊരു ദുരൂഹ പൂജ.
എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ അർദ്ധരാത്രി പൂജ നടക്കുന്നതായി കണ്ടെത്തിയത്. ദിവസങ്ങളായി വരവൂർ രാമൻകുളം എന്ന പ്രദേശത്തു ശൂന്യമായ ഒരു പറമ്പിൽ രണ്ടു ദിവസമായി തീയും അല്പം ആളുകളെയും കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ചെന്നു നോക്കുകയായിരുന്നു. സ്ഥലത്ത് പൂജ കർമ്മങ്ങൾ നടക്കുന്നതായി ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു. ശേഷം പൂജാരിയെ നാട്ടുകാർ വിശദമായി പരിശോധിച്ചു. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും കോടാലി, വെട്ടുകത്തി, വടിവാൾ, മടക്കു കത്തി, എയർ ഗൺ എന്നിവ കണ്ടെടുത്തു. ഭൂമിക്ക് ദോഷമുള്ളതിനാൽ അത് ഒഴിവാക്കാൻ വേണ്ടി പൂജ നടത്തുകയാണ് എന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. മുള്ളൂർക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. സംഭവത്തിൽ ഭയചകിതരായ നാട്ടുകാർ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇയാൾ ആസ്ട്രോളജനാണ് എന്നുള്ള വിവരം പോലീസിനോട് മൊഴി നൽകി.
പൂജ തടസ്സപ്പെടുത്തിയതിന് സതീശൻ നാട്ടുകാർക്കെതിരെ പരാതി നൽകി.
ഈ പശ്ചാത്തലത്തിൽ പൂർണ്ണമായ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷം കേസെടുക്കാനാണ് പോലീസ് തീരുമാനം.