
ഒരുമനയൂർ: മൂന്നാംകല്ല് സെന്ററിൽ കാറിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.
കരുവാരംകുണ്ട് ജുമാ മസ്ജിദിൽ മുഅദിനായി ജോലി ചെയ്തു വരികയായിരുന്ന മണ്ണാർക്കാട് വള്ളിക്കുന്ന് സ്വദേശി മുഹമ്മദലി മുസ്‌ലിയാർ(55) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് മരണം. ഞായറാഴ്ച്ച രാത്രി മൂന്നാംകല്ല് സെന്ററിൽ വെച്ചുണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിനും സഹ യാത്രികനായ പൂക്കോയ തങ്ങൾക്കും പരിക്കേറ്റത്.
മൂന്നാംകല്ല് സെന്ററിൽ നിന്നും അഞ്ചങ്ങാടി ഭാഗത്തേക്ക് വളയുന്നതിനിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ചേറ്റുവ നാസ് കെയർ ആംബുലൻസ് പ്രവർത്തകരും ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചേറ്റുവ ടിഎം ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ഉടനെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായിരുന്നു മുഹമ്മദ് മുസ്ലിയാരുടെ മരണ കാരണം. പൂക്കോയ തങ്ങൾക്ക് നട്ടെല്ലിന് ചെറിയ ക്ഷതമേറ്റിട്ടുണ്ട്.
റാഹിലയാണ് മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ, മക്കൾ മുഫീദ,ആമീൻ,മോനു.