![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/20c6ebfb-81a3-4bbc-9519-6940fc29a97a.jpg?resize=640%2C335&ssl=1)
കൊടുങ്ങല്ലൂർ: വർഗീയ ചേരിതിരിവും വിദ്വേഷവും സൃഷ്ടിക്കാൻ അയൽകൂട്ട വാട്സപ്പ് കൂട്ടായ്മ കേന്ദ്രീകരിച്ച് ആസൂത്രിത പ്രചരണം.
കൊടുങ്ങല്ലൂർ നഗരസഭയിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന മാനസം അയൽകൂട്ടം എന്ന പേരിലുള്ള വാട്സപ്പ് ഗ്രൂപ്പിലൂടെയാണ് വർഗീയ പ്രചാരണം അഴിച്ചു വിട്ടിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട വർഗ്ഗീയ പ്രചാരണത്തിനെതിരെ കേരള മഹിളാ സംഘം ലോകമലേശ്വരം കമ്മറ്റി കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഹിന്ദുക്കൾക്കുള്ള ആഹ്വാനവും, നടപ്പാക്കേണ്ട 25 ഇന നിർദ്ദേശങ്ങളുമാണ് സന്ദേശത്തിലുള്ളത്. ഈ നിർദ്ദേശങ്ങളുടെ കോപ്പി സഹിതമാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.
മല്ലു ക്രോണിക്കിൾ തൃശൂർ ജില്ലാ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്കിൽ അമർത്തുക https://chat.whatsapp.com/KURCIPTppsC5l9f5GQKdbn
ഹിന്ദു നേതാവിനെ തെരഞ്ഞെടുക്കുക, ഹിന്ദു വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങുക തുടങ്ങി മൊബൈൽ റീചാർജ്ജ് പോലും ഹിന്ദു കടകളിൽ നിന്ന് ആകണമെന്ന് വരെ 25 ഇന നിർദ്ദേശങ്ങളിൽ പറയുന്നു.
വീടുകളിൽ കുട്ടികളെയും മാതാപിതാക്കളെയും ഇത് സംബന്ധിച്ച് ബോധവത്ക്കരണം നടത്താനും പറയുന്നു.
അയൽക്കൂട്ടം വാട്സപ്പ് കൂട്ടയ്മയിലൂടെ നടക്കുന്നത് കൊടിയ വർഗ്ഗീയ പ്രചാരണമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സമൂഹം ജാഗ്രത പാലിക്കണമെന്നും സി.പി.ഐ. കൊടുങ്ങല്ലൂർ മുൻസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു.