കോടിയേരിക്ക് കണ്ണീരോടെ വിടചൊല്ലി കേരളം ; ചിതയ്ക്ക് തീകൊളുത്തി ബിനീഷും, ബിനോയും..

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‍ക്കരിച്ചു. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്.

മുസ്ലിം ലീഗ് എൽഡിഎഫിലെത്തും : കെ.ടി ജലീൽ..

മുസ്ലീംലീഗ് വൈകാതെ എല്‍ഡിഎഫില്‍ എത്തുമെന്ന് കെടി ജലീല്‍ എംഎല്‍എ. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായം ഇടതുപക്ഷത്തിനില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ 1967ല്‍ ലീഗുമായി സഖ്യത്തിന് ഇടതുപക്ഷം തയ്യാറാകുമായിരുന്നില്ലെന്നും ജലീല്‍ ഓണ്‍ലൈന്‍ മാധ്യമമായ യൂ ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് നിരോധനം ; കേരളം ഉത്തരവിറക്കി..

പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാർക്കും നിർദേശം നൽകി.

പോപ്പുലർ ഫ്രണ്ടിനെ അല്ല, ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ : എം.വി ഗോവിന്ദൻ..

വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർഎസ്എസിനെ ഇന്ത്യയിൽ നിരോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

മലയോര മേഖലയിലെ പട്ടയ വിതരണത്തിനായി മിഷൻ ആരംഭിക്കും: മന്ത്രി കെ രാജൻ.

സിയാലിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ചാണ് താമര വെള്ളച്ചാൽ കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നത്.

ഞാനൊരു സിപിഎം പ്രവർത്തകൻ, നേതാക്കൾ ദ്രോഹിക്കുന്നു ; കുറിപ്പെഴുതി പാർട്ടി പ്രവർത്തകൻ ആത്മഹത്യ ചെയ്തു..

ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ സിപിഎം നേതാക്കൾ ദ്രോഹിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തെന്ന് പാർട്ടി പ്രവർത്തകന്റെ ആത്മഹത്യാക്കുറിപ്പ്.

ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കളെ പിടികൂടാൻ ലുക്ക്ഔട്ട് നോട്ടീസ് ; തുനിഞ്ഞിറങ്ങി എൻഐഎ..

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങി എൻഐഎ.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്; 13 ദിവസം, 285 കിലോമീറ്റര്‍.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര ഇന്ന് എറണാകുളത്തേക്ക് പ്രവേശിക്കും. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇതിനോടകം 285 കിലോമീറ്റര്‍ പിന്നിട്ടു. 13 ദിവസം കൊണ്ടാണ് ഈ ദൂരം കടന്നത്.

ഒരു കോടിയിൽ തിളങ്ങാൻ നാട്ട്യൻചിറ കോളനി; മന്ത്രിയുടെ നേതൃത്വത്തിൽ ആലോചന യോഗം ചേർന്നു.

കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധിക്കൊപ്പം സെൽഫി എടുക്കണം, വീടിന്റെ ചുമരിൽ ജോഡോ യാത്ര ചിത്രം വരച്ച് യൂത്ത് കോൺഗ്രസ് നേതാവ്..

ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് വീടിന്റെ ചുമരുകളിൽ രാഹുല്‍ ഗാന്ധിയുടെ ചിത്രം വരച്ച് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി പി എ നോബല്‍ കുമാര്‍.

You cannot copy content of this page