![](https://i0.wp.com/malluchronicle.com/wp-content/uploads/2023/12/Picsart_23-12-19_10-20-08-940.jpg?resize=650%2C488&ssl=1)
തൃശൂർ: കൊക്കാലെയിലെ സ്വർണ കവർച്ച: ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ..
തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നും യുവാക്കളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണ്ണം കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്.
കീരിക്കാടൻ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ക്വട്ടേഷൻ സംഘാംഗം എറണാകുളം കോടനാട് പെട്ടിമല നെറ്റിനാട്ട് നെജിൻ(36) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ സെപറ്റംബർ എട്ടാം തിയ്യതി രാത്രി തൃശ്ശൂരിലെ സ്വർണ്ണാഭരണശാലയിൽ നിർമ്മിച്ച മൂന്നുകിലോഗ്രാം സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത്.
മാർത്താണ്ഡം ഭാഗത്തെ വിവിധ ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോകവേ, തൊഴിലാളികളെ ആക്രമിച്ച് സ്വർണാഭരണങ്ങളടങ്ങിയ ബാഗ് കവർച്ച ചെയ്ത് കൊണ്ടുപോകുകയായിരുന്നു.
കേസിൽ ഇതുവരെയുള്ള 23 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.