പാണ്ടിക്കാട്:കളിക്കുന്നതിനിടെ കൈ വിരൽ ഇഡ്ഡലി തട്ടിൽ കുടുങ്ങിയ മൂന്നു വയസ്സുകാരിക്ക് രക്ഷകരായി പാണ്ടിക്കാട് പൊലീസും പൊലീസ് വളൻറിയർമാരും. വീട്ടുകാർ എടുക്കാൻ ശ്രമിച്ചെങ്കിലും കിട്ടാത്ത സാഹചര്യത്തിലാണ് പിതാവ് കുട്ടിയേയും കൊണ്ട് പാണ്ടിക്കാട് പൊലീസിനെ സമീപിച്ചത്.
വെള്ളുവങ്ങാട് മൂരിപ്പാടം സ്വദേശി സാഹിറിെൻറ കുട്ടിയുടെ വിരലാണ് കളിക്കുന്നതിനിടെയാണ് ഇഡ്ഡലി തട്ടിൽ കുടുങ്ങിയത്. പാണ്ടിക്കാട് പൊലീസ് വളൻറിയർമാർ വിരലിൽ കുടുങ്ങിയ മോതിരങ്ങൾ സുരക്ഷിതമായി എടുത്തുകൊടുക്കുന്ന വാർത്ത ശ്രദ്ധയിൽ പെട്ട ഇവർ കുട്ടിയെയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
അതേസമയം സി.ഐ റഫീഖിെൻറ നിർദേശപ്രകാരം സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഹകീം, ശ്രീജിത്ത്, കെ. മിർഷാദ്, വളൻറിയർമാരായ കെ. മുസ്തഫ, ബാവ, ശിഹാബ് എന്നിവർ ചേർന്ന് ഇഡ്ഡലിത്തട്ട് സുരക്ഷിതമായി വിരലിൽ നിന്ന് എടുത്തു.