![](https://i0.wp.com/malluchronicle.com/wp-content/uploads/2023/12/image_search_1702917558099.jpg?resize=600%2C337&ssl=1)
തൃശ്ശൂർ: കരുവന്നൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. തേലപ്പിള്ളി സ്വദേശികളായ കുട്ടികളെയാണ് കാണാതായത്. കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്.
സ്കൂൾ വിട്ട് വന്ന ഇവർ സൈക്കിളുമായി പോകുന്നത് കണ്ടവരുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ കണ്ട് കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ഈ നമ്പറിലോ 9446764846 ബന്ധപ്പെടുക.