![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/984e78c3-3dcb-4fc7-b063-f66bf9bc04ea.jpg?resize=640%2C362&ssl=1)
ഏങ്ങണ്ടിയൂർ: കാൽ നട യാത്രയ്ക്കാർക്ക് മേൽ ബൈക്ക് ഇടിച്ചു കയറി മൂന്ന് പേർക്ക് പരിക്കേറ്റു.
രാത്രി ഏഴു മണിയോടെ ഏങ്ങണ്ടിയൂർഅഞ്ചാംകല്ലിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രികരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ കാൽനട യാത്രക്കാരായിരുന്ന അച്ഛനും മകനും ബൈക്ക് യത്രികനായ ഒരാളടക്കം മൂന്ന് പേർക്ക് പരിക്ക് പറ്റി.
കാൽനട യാത്രക്കാരായ നെടുമാട്ടുമ്മൽ വീട്ടിൽ സനൽ(51),ഇയാളുടെ മകൻ ദേവാനുജ്(11) ബൈക്ക് ഓടിച്ചിരുന്ന ഏങ്ങണ്ടിയൂർ മഞ്ഞളംബത്തു വീട്ടിൽ ശ്രീഹരി(17) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ചേറ്റുവ നാസ് കെയർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം അവിടെ നിന്നും മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.