![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/img_0466-1.jpg?resize=650%2C366&ssl=1)
പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലിൽ കഴിയുന്ന താഹ ഫസലിനു ജാമ്യം.
ജാമ്യം നല്കിയ വിചാരണക്കോടതി ഉത്തരവു റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ താഹ ഫസല്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
പന്തീരാങ്കാവ് മാവോവാദി കേസില്‍ സുപ്രിംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും നേരത്തേ വാദം പൂര്‍ത്തിയായിരുന്നു.
കേസില്‍ അലന് ഷുഹൈബിനു ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ നല്കിയ അപ്പീലും സുപ്രിം കോടതി തള്ളി.
ഇരുവര്‍ക്കും കീഴ്ക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഐഎ നല്കിയ അപ്പീലിലാണ് ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കിയത്.
താഹ ഫസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചായിരുന്നു വിധി.
അലന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
2019ലാണ് മാവോവാദി ബന്ധം ആരോപിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തത്.