പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന താഹ ഫസലിൻ്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലൻ ശുഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ആവശ്യം തള്ളിയ കോടതി, അലനിൽ നിന്നും പിടിച്ചെടുത്തു എന്ന് പറയപ്പെടുന്ന
രേഖകൾ പ്രകാരം യുഎപിഎ ചുമത്താനുള്ള വകുപ്പില്ല എന്നും നിരീക്ഷിച്ചു. ഒപ്പം അലൻ്റെ പ്രായവും ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമാണെന്നും പറഞ്ഞു.
അതേസമയം, താഹ ഫസലിനോട് ഉടൻ തന്നെ കീഴടങ്ങമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 9 നാണു ഇരുവർക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ച ശേഷം അലൻ നിയമ പഠനവുമായി മുന്നോട്ട് പോകുകയും, താഹ ഫസൽ കൺസ്ട്രക്ഷൻ വർക്ക് ചെയ്തു വരികയായിരുന്നു. ഇരുവരും ജാമ്യ വ്യവസ്ഥകൾ പാലിച്ചു തന്നെയാണ് ഇതുവരെയും കഴിഞ്ഞിരുന്നത്.