മലപ്പുറം വെളിയങ്കോട് ക്ഷേത്രത്തിൽ വൻ കവർച്ച

രാവിലെ നട തുറക്കാൻ ക്ഷേത്രത്തിലെത്തിയ സുനിൽ പടിഞ്ഞാക്കരയാണ് ഭണ്ഡാരം മോഷണം പോയത് ശ്രദ്ധിച്ചത്

വർക്ക് ഫ്രം ഹോം നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം

ജീവനക്കാരുടെ തൊഴിൽ സമയം നിശ്ചയിക്കാനും വൈദ്യുതി ഇൻറർനെറ്റ് എന്നിവയിൽ വരുന്ന ചിലവ് സംബന്ധിച്ച് കാര്യത്തിലും
വ്യവസ്ഥ ഉണ്ടാക്കാമെന്നാണ്
തീരുമാനം

ഉത്ഘാടനത്തിനൊരുങ്ങി ബൈച്ചുങ് ബൂട്ടിയ ഫുട്ബോൾ സ്റ്റേഡിയം

മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയയുടെ പേരിലാണ് സ്റ്റേഡിയം. ഒരു ഫുട്ബോൾ താരത്തിന്റെ പേരിലുള്ള രാജ്യത്തെ ആദ്യ സ്റ്റേഡിയം കൂടിയാണ് ബൈച്ചുങ് ബൂട്ടിയ സ്റ്റേഡിയം.

ഭീതിപരത്തുന്ന നിപ്പക്കും കോവിഡിനുമിടയിൽ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർത്ഥികൾ ; കുലുക്കമില്ലാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ നടത്തിപ്പിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ

‘ഇടതുപക്ഷ പ്രവർത്തകനായിട്ടും നീതി ലഭിച്ചില്ല’ ; കൊവിഡ്‌ ഡ്യൂട്ടിക്കിടെ മർദിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഡോക്ടറുടെ രാജി..

കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജിവച്ചതായി അറിയിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും നീതി ലഭിച്ചില്ലെന്ന് ഡോ. രാഹുല്‍ മാത്യു പറഞ്ഞു. മെയ് പതിനാലിനാണ് സംഭവം…

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു..

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും വാക്‌സിനേഷൻ ആരംഭിക്കുക. കുട്ടികൾക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട- മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വാക്‌സിനേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കാനായി രാജ്യം വിപുലമായ തയാറെടുപ്പുകൾ നടത്തിവരികയാണെന്ന്…

ദൃശ്യ കൊലപാതകം ; പ്രതി ജയിലിൽ കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു..

മഞ്ചേരി: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. വിനീഷിനെ മഞ്ചേരി ജയിലിലാണ് താമസിപ്പിച്ചിരുന്നത്….

പവർ കട്ടിന് കാരണം അണ്ണാൻ: വൈദ്യുത വകുപ്പ് മന്ത്രിയുടെ വിചിത്ര മുടന്തൻ ന്യായത്തിനെ സോഷ്യൽ മീഡിയയിൽ വിമർശന പെരുമഴ

  ചെന്നൈ: പവർ കട്ടിന് കാരണം അണ്ണാനെന്ന  തമിഴ്‌നാട് വൈദ്യുത മന്ത്രിയായ സെന്തിൽ ബാലാജിയുടെ  മുടന്തൻ ന്യായത്തിനെ സോഷ്യൽ മീഡിയയിൽ വിമർശന പെരുമഴ. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിലേറിയതിന് ശേഷം  പവർകട്ട് നിത്യസംഭവം ആയിരിക്കുകയാണ്.  ഇതിനെതിരെ വ്യാപക…

ജയം തുടർന്ന് കാനറികൾ

റിയോ ഡി ജെനീറോ: കോപ അമേരിക്കയില്‍ ബ്രസീല്‍-കൊളംബിയ വമ്പന്മാരുടെ പോരാട്ടത്തില്‍ അവസാന നിമിഷം ജയം പിടിച്ചെടുത്ത് ബ്രസീല്‍(2-1). ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ഇരു ടീമും കൊമ്പുകോര്‍ത്തത്. ഒന്നാം പകുതിയിലും രണ്ടാം പകുതിയുടെ 78ാം മിനിറ്റുവരെയും പിന്നിട്ടുനിന്ന…

തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലെത്തി

 പെട്രോളിന് 26 പൈസയും ഡീസലിന് എട്ടു പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കേരളത്തില്ലും സാധാരണ പെട്രോള്‍ ലിറ്ററിന് നൂറു രൂപയ്ക്കു മുകളിലെത്തി. തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ വില നൂറ് കടന്നു. 100.04 രൂപയാണ് ഇന്നത്തെ വില. അതേ സമയം…

You cannot copy content of this page