മകന് മജ്ജ മാറ്റിവെക്കാൻ 40 ലക്ഷം വേണം, ആവശ്യവുമായി കപ്പലണ്ടിക്കച്ചവടക്കാരനായ പിതാവ് ; നവ കേരള സദസ്സിൽ ഉടൻ തീരുമാനം..
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചെലവ് താങ്ങാന്‍ തനിക്കാവില്ലെന്ന പിതാവിന്റെ നിവേദനത്തില്‍ നവകേരള സദസില്‍ ഉടന്‍ തീരുമാനമെടുത്തെന്ന് മന്ത്രി വീണാ ജോര്‍ജ്. കപ്പലണ്ടി കച്ചവടക്കാരനായ പിതാവിന്റെ നിവേദനത്തിലാണ് നവകേരള സദസിന്റെ ചെറുപ്പുളശ്ശേരിയിലെ യോഗത്തില്‍ തീരുമാനമായത്.