പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തുനിന്ന ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ദൃശ്യങ്ങൾ ചോർന്നു. ദൃശ്യങ്ങൾ ചോർത്തി പ്രചരിപ്പിച്ചതിന് നിർമ്മാതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
ദൃശ്യങ്ങൾ പങ്കുവച്ച 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ് നൽകി. റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ആണ് പരാതി നൽകിയിരിക്കുന്നത്.
ജവാൻ സിനിമയിൽ നിന്നുളള ചില സീനുകൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ചില ട്വിറ്റർ ഹാൻഡിലുകൾ വഴിയാണ് ഇത് പ്രചരിക്കപ്പെട്ടത്. ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.
ചിത്രീകരണ വേളയിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അത് മറികടന്നാണ് ഇവ ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.