![](https://i0.wp.com/malluchronicle.com/wp-content/uploads/2023/08/images285829.jpeg?resize=650%2C365&ssl=1)
തമിഴ് സിനിമ രംഗത്ത് ശ്രദ്ധേയനായ നടനാണ് അശോക് സെല്വന്. അടുത്തിടെ താരം അഭിനയിച്ച പോര് തൊഴില്‍ എന്ന ചിത്രം വന്‍ ഹിറ്റായിരുന്നു.
ഇപ്പോഴിതാ നടന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അശോക് സെല്‍വന്റെയും നടി കീര്‍ത്തി പാണ്ഡ്യന്റെയും വിവാഹം വരുന്ന സെപ്തംബര്‍ 13ന് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിര്‍മ്മാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളായ കീര്‍ത്തി പാണ്ഡ്യന് നിരവധി ചിത്രങ്ങളില്‍ പ്രധാന നായിക ആയിട്ടുണ്ട് . അന്പ് ഇറക്കിനായാള്‍ അടക്കമുള്ള ചിത്രങ്ങളില്‍ മികച്ച വേഷമാണ് കീര്‍ത്തി ചെയ്തത്. മലയാള ചിത്രം ഹെലന്റെ റീമേക്കായിരുന്നു ഈ ചിത്രം.
പാ രഞ്ജിത്ത് നിര്‍മ്മിക്കുന്ന ബ്ലൂ സ്റ്റാര്‍ എന്ന ചിത്രത്തില്‍ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ശന്താനു ഭാഗ്യരാജ്, പൃഥ്വി പാണ്ഡ്യരാജ് അടക്കം വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
90 കളിലെ ചെന്നൈയാണ് കഥ പരിസരം. സെപ്തംബറില്‍ ഈ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് അശോക് സെല്വന് കീര്‍ത്തി വിവാഹം ഉണ്ടാകും എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.