![](https://i0.wp.com/malluchronicle.com/wp-content/uploads/2022/10/ma-yusuf-ali-kodiyeri-balakrishnan.jpg?resize=650%2C340&ssl=1)
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് വ്യവസായി എം.എ.യൂസഫലി. കോടിയേരി കേരള വികസനം കണ്ട നേതാവ്. കേരളത്തിൽ ലുലു മാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരിയാണെന്നും എം.എ.യൂസഫലി പറഞ്ഞു. കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ തലശേരിയിലെത്തിയതായിരുന്നു യൂസഫലി.
താനുമായി സാഹോദര്യ ബന്ധം വച്ചു പുലർത്തിയ വ്യക്തിയാണ് കോടിയേരി. വർഷങ്ങളായുള്ള സ്നേഹ ബന്ധമാണ് അദ്ദേഹവുമായുള്ളത്. നിസ്വാർത്ഥ നേതാവ് എന്നും കോടിയേരി. 15 കൊല്ലം മുൻപ് കോടിയേരി ദുബൈയിൽ വരുകയുണ്ടായി. അന്ന് തങ്ങളുടെ ഹൈപ്പർ മാർക്കറ്റ് അദ്ദേഹം സന്ദർശിച്ചിരുന്നു. അന്ന് ഇതുപോലെ ഒരെണ്ണം കേരളത്തിൽ തുടങ്ങി കൂടെ എന്ന് ചോദിച്ചു. അതിൽ പ്രചോദനം ഉൾക്കൊണ്ടാണ് കൊച്ചിയിൽ ലുലു തുടങ്ങിയതെന്നും യൂസഫലി പറഞ്ഞു.