ലുസൈൽ: അർജന്റീനയുമായുള്ള മത്സരത്തിൽ സൗദി അറേബ്യൻ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് സഹതാരം യാസർ അൽ ഷഹരാനിക്ക് ഗുരുതര പരിക്കേറ്റു.
താരത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായതായും താടിയെല്ലിനും മുഖത്തെ എല്ലിലും ഒടിവുള്ളതായിട്ടും പരിശോധനയിൽ തെളിഞ്ഞു. യാസറിന് അടിയന്തര ശസ്ത്രക്രിയകൾ നിർദ്ദേശിച്ചതായിറിപ്പോർട്ടുകൾ വന്നു. യാസറിനെ ഭേദപ്പെട്ട ചികിത്സക്കായി ജർമനിയിലേക്ക് കൊണ്ടുപോകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉപദേശം നൽകി.
ഗോൾകീപ്പർ മുഹമ്മദ് ഓവൈസിന്റെ കാൽമുട്ട് യാസറിന്റെ മുഖത്തേക്ക് ഇടിക്കുകയായിരുന്നു. ഉടനെ താരത്തെ സ്ട്രചറിൽ പുറത്തേക്ക് കൊണ്ടുപോയി.