
കൊച്ചി: പോപുലർ ഫ്രണ്ട് ജനറൽ സെക്രട്ടറിയായിരുന്ന എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ടിങ് അടക്കം വരുന്നതിൽ വിശദമായ അന്വേഷണം വേണമെന്നാണ് എൻ.ഐ.എയുടെ വാദം.
സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ എ. അബ്ദുൽ സത്താറിനെ ചോദ്യം ചെയ്യണമെന്ന് എൻ.ഐ.എ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. ഭീകര റിക്രൂട്ട്മെന്റ്, സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയിലും അന്വേഷണം വേണമെന്ന് എൻ.ഐ.എ ആവശ്യമുന്നയിച്ചു.