ദുബായ് : മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമ ചരിത്ര നേട്ടത്തിനരികിൽ. ഇന്നത്തെ ചെന്നൈ – മുംബൈ മത്സരത്തിൽ 3 സിക്സുകൾ അടിക്കാൻ കഴിഞ്ഞാൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യൻ പ്ലയെർ എന്ന റെക്കോർഡ് രോഹിത് ശര്‍മ്മക്ക് സ്വന്തമാകും.
നിലവിൽ 397 സിക്സുകളാണ് രോഹിത് ശർമ നേടിയത്. 3 സിക്സുകൾ നേടുന്നതോടെ 400 സിക്സുകൾ നേടുന്ന താരം എന്ന ചരിത്ര നേട്ടം ഹിറ്റ് മാനിന് സ്വന്തമാക്കാൻ കഴിയും.
ടി20 ക്രിക്കറ്റിൽ നാല് ഇന്ത്യൻ താരങ്ങളാണ് 300 സിക്സുകൾ നേടിയത്. സുരേഷ് റൈന (324), വീരാട് കോഹ്ലി (314), മഹേന്ദ്ര സിങ് ധോണി (303). രോഹിത് ശർമയുടെ 224 സിക്സുകളും ഐപിഎല്ലിലാണ്.
ലോക ടി20യില്‍ സിക്സിന്റെ കാര്യത്തില്‍ എട്ടാമതാണ് രോഹിത് ശർമ . ഗെയ്ല്, പൊള്ളാര്‍ഡ്, റസല്‍, എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.
അതേസമയം ഏറ്റവും കൂടുതൽ ഐ പി എൽ കിരീടം നേടിയ റെക്കോർഡും രോഹിത്തിന്റെ പേരിലാണ്. രോഹിത് മുംബൈ ഇന്ത്യൻസിന് അഞ്ചു തവണ ഐപിഎൽ കിരീടം നേടി കൊടുത്തപ്പോൾ മഹേന്ദ്ര സിങ് ധോണി ചെന്നൈക്ക് മൂന്ന് തവണ ഐപിഎൽ കിരീടം സമ്മാനിച്ചു. ഇന്ത്യൻ നായകൻ വീരാട് കൊഹ്ലിയാകട്ടെ ഇത്തവണയും ആദ്യ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ ഉള്ള ഇന്ത്യന്‍ താരങ്ങള്‍;
Rohit Sharma (MI) 397
Suresh Raina (CSK)- 324
Virat Kohli (RCB)- 315
MS Dhoni (CSK)- 303