ലോകത്ത് എവിടെ കളി നടന്നാലും, അവിടെ സഞ്ജു ഫാൻസ് കാണും ; സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ ഇളകിമറിഞ്ഞ് സ്റ്റേഡിയം..

വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലും ടോസ് സമയത്ത് രോഹിത് ശര്‍മ്മ, സഞ്ജു കളിക്കുന്ന കാര്യം അറിയിച്ചപ്പോഴും ഗാലറി ഇളകിമറിഞ്ഞു. സഞ്ജു… സഞ്ജു… വിളികളോടെയായിരുന്നു ഫ്ലോറിഡയില്‍ ആരാധകരുടെ ആഘോഷം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരം ഇന്ന് മുതൽ ; മത്സരം കാണാനുള്ള വഴികൾ നോക്കാം..

ക്രിസ്റ്റൽ പാലസിന്‍റെ തട്ടകമായ ലണ്ടനിലെ സെല്‍ഹേഴ്സ്റ്റ് പാര്‍ക്കിൽ ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30നാണ് മത്സരം ആരംഭിക്കുക.

റൊണാൾഡോക്കെതിരെ രൂക്ഷ വിമർശനം..

റൊണാള്‍ഡോയുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കി.

വൻ പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ; ഇനി കളി മാറും..

ആരാധകർ കാത്തിരുന്ന പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ഫുട്ബോള്‍ ടീമും ഉണ്ടാകും എന്നതാണ് പുതിയ പ്രഖ്യാപനം

വെള്ളി മെഡൽ ; ചരിത്ര ജയം നേടി നീരജ് ചോപ്ര..

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

ലൂണ തുടരും ; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വസിക്കാം..

മധ്യനിര താരം അഡ്രിയാൻ ലൂണയുമായുള്ള കരാർ രണ്ട് വർഷത്തേക്ക്‌ കൂടി ബ്ലാസ്റ്റേഴ്സ് നീട്ടി. നേരത്തേ രണ്ട്‌ വർഷത്തെ കരാറിലാണ്‌ ഉറുഗ്വേൻ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്. പുതിയ കരാർ പ്രകാരം 2024 വരെ അദ്ദേഹം ക്ലബ്ബിൽ തുടരും.

കോമൺവെൽത്ത് ഗെയിംസ്;ധനലക്ഷ്മി,ഐശ്വര്യ ബാബു ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു.

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട രണ്ട് താരങ്ങൾക്ക് വിലക്ക്.നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിൻ്റെ സാന്നിധ്യം രക്തത്തിൽ കണ്ടെത്തിയതിനാലാണ് സ്പ്രിൻ്റർ എസ് ധനലക്ഷ്മി, ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബു എന്നിവരെ ഗെയിംസിൽ നിന്നു വിലക്കിയത്.

അടിമുടി മാറ്റവുമായി ഡ്യൂറന്റ് കപ്പ് ; ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സും..

കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യുറന്റ് കപ്പില്‍ കളിക്കും. ഗ്രൂപ്പ് ഡിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ് സി, സുദേവ ഡെല്‍ഹി, ആര്‍മി ഗ്രീന്‍ എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം മത്സരിക്കുക. 131-ാമത് ഡ്യൂറന്റ് കപ്പ് ഇത്തവണ പശ്ചിമ ബംഗാളിന് പുറമെ അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായാണ് നടക്കുന്നത്.

സീസണിലെ മൂന്നാം വിദേശ താരവുമായി ബ്ലാസ്റ്റേഴ്സ് ; ഇത് പൊളിയെന്ന് ആരാധകർ..

മധ്യനിരയെ ശക്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങ്. ഉക്രയ്‌ൻ മധ്യനിര താരം ഇവാൻ കലിയൂഷ്‌നിയാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഈ സീണിലെത്തുന്ന മൂന്നാമത്തെ വിദേശ താരം. കലിയൂഷ്‌നിയുമായി കരാറായ വിവരം ക്ലബ്ബ്‌ അറിയിച്ചു.

കേരള ക്രിക്കറ്റ്‌ അസോസിയേഷനിൽ പീഡന ശ്രമം ; പരിശീലകനെതിരെ പരാതി..

കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തു

You cannot copy content of this page