
മലയാളിയായ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകും. ബ്രാൻഡ് അംബാസിഡർ ആയിക്കൊണ്ടാണ് സഞ്ജു ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുക. സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. ‘ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം സഞ്ജു’ എന്ന കുറിപ്പോടെ സഞ്ജു മഞ്ഞ ജേഴ്‌സിയണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും ക്ലബ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം സഞ്ജു 💛
— Kerala Blasters FC (@KeralaBlasters) February 6, 2023
Yellow Army, let’s give @IamSanjuSamson a 𝙜𝙧𝙖𝙣𝙙 𝙬𝙚𝙡𝙘𝙤𝙢𝙚 as he joins us as our 𝗕𝗿𝗮𝗻𝗱 𝗔𝗺𝗯𝗮𝘀𝘀𝗮𝗱𝗼𝗿! 🔥🙌#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/cpO1yw2dD8
‘മഞ്ഞപ്പട, നമ്മുടെ ബ്രാൻഡ് അംബാസിഡറായെത്തുന്ന സഞ്ജു സാംസന് ഹാർദമായി സ്വാഗതമോതാം’ ഇംഗ്ലീഷിലുള്ള കുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററാണ്. നിലവിൽ പരിക്ക് മൂലം ടീമിന് പുറത്താണ്. ഐ.പി.എല്ലിൽ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിനും നിരവധി ആരാധകരുണ്ട്. ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിലാണ് സഞ്ജുവിന് കാൽമുട്ടിന് പരിക്കേറ്റത്. ഇതോടെ ചികിത്സയിലായിരുന്ന താരം ഇപ്പോൾ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചിട്ടുണ്ട്. ഇതോടെ മാർച്ചിൽ ആസ്ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
This one's for you, Yellow Army! 💛
— Kerala Blasters FC (@KeralaBlasters) February 6, 2023
Let's hear from @IamSanjuSamson himself as he shares his excitement on joining the Blasters family! 🙌🏻
Get your tickets for the Southern Rivalry ➡️ https://t.co/TILMZnc0vd#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/n7sZ8k2iRO
ജനുവരി മൂന്നിന് ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ കാൽമുട്ടിന് പരിക്കേറ്റത്. പരമ്പരയിലെ ബാക്കിയുള്ള രണ്ടു ട്വന്റി 20 മത്സരങ്ങളിലും ഏകദിന പരമ്പരയിലും താരത്തിന് കളിക്കാനായില്ല. പരിക്ക് കാരണം ന്യൂസിലൻഡിനെതിരായ പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
എൻ.സി.എയിൽ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളുമായി മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷമാണ് ഇപ്പോൾ ഫിറ്റ്നസ് ടെസ്റ്റ് പാസ്സായത്. ഇന്ത്യയിലെത്തുന്ന ഓസീസ് നാലു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളുമാണ് കളിക്കുന്നത്. ടെസ്റ്റ് മത്സരങ്ങൾ ഫെബ്രുവരി 9 നാണ് ആരംഭിക്കുന്നത്. ഏകദിന മത്സരങ്ങൾ മാർച്ച് 17 നും.