“ഖുർആൻ അന്യമതസ്ഥർക്ക് കൊടുക്കൽ ഹറാം” ; ഖുർആൻ പാരായണത്തിൽ ഒന്നാം സമ്മാനം നേടിയ പാർവതിയെ വിമർശിച്ച് മതപണ്ഡിതൻ..

Spread the love

നാലാം ക്ലാസുകാരി പാർവതി ഖുർആൻ പാരായണം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ സബ്ജില്ലാ കലോൽസവത്തിൽ നടന്ന ഖുർആൻ പാരായണ മൽസരത്തിൽ ‘എ’ ഗ്രേഡോടെ ഇത്തവണ ഒന്നാം സ്ഥാനം നേടിയത് പാർവതിയാണ്.

W3Schools.com

പെൺകുട്ടിയെ അഭിനന്ദിച്ച് മുൻ മന്ത്രി കെ.ടി ജലീൽ ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, പാർവതിയെ വിമർശിച്ച് മതപണ്ഡിതൻ രംഗത്തെത്തിയിരിക്കുന്നു.

‘സബ്ജില്ലാ കലോത്സവത്തിൽ പാർവതി എന്ന യുവതി ഖുറാൻ ഓതി മനംകവർന്നു എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .ആ വീഡിയോ വെച്ച് ഒരുപാട് പേർ സന്തോഷം പ്രകടിപ്പിക്കുന്നതും കണ്ടു.ആ വീഡിയോ നിങ്ങൾക്ക് ഒന്ന് കാണാം, അതിന്റെ ഇസ്ലാമിക വിധി എന്താണെന്ന് നിങ്ങൾക്ക് കേൾക്കാം. മുസ്ലീങ്ങൾ വളരെ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന ഖുറാൻ മറ്റു മതക്കാർക്ക് കൊടുക്കാൻ പാടില്ല. അത് നിഷിദ്ധമാണ്, ഹറാമാണ്.

മതേതരത്വം ആരുടെ ബാധ്യതയാണ് ? ആരുടെ പ്രിവിലേജാണ് മതം ? ഈ ചെറിയ കുട്ടിയെ വച്ച് മതേതരത്വം തള്ളി മറിച്ചവർക്കൊക്കെ…

Posted by DrAravindakshan Karumaatt Manaatt on Friday, 18 November 2022

ഖുർആൻ പഠിപ്പിച്ചു കൊടുക്കലും ഹറാമാണ്. മുസ്‌ലിംകളോടും ശത്രുത വയ്ക്കുന്ന മറ്റു മതക്കാർ ആണെങ്കിൽ അവർക്ക് ഖുറാൻ പഠിപ്പിച്ചു കൊടുക്കാൻ ഹറാമാണ്. മുസ്ലിങ്ങളോട് ശത്രുത ഒന്നും വെക്കുന്നവർ അല്ല മറ്റു മതസ്ഥർ പ്രത്യേക താൽപര്യത്തോടും ഇസ്ലാം മതത്തെ പഠിക്കാനും അതുപോലെ ഇസ്ലാം മതം സ്വീകരിക്കുക എന്ന വലിയ പ്രത്യാശ പുറപ്പെടുന്നത് കൊണ്ടുവരികയാണെങ്കിൽ മാത്രം ഖുർആൻ പഠിപ്പിച്ചു കൊടുക്കാം. അല്ലെങ്കിൽ നിഷിദ്ധമാണ്, ഹറാമാണ്’, എന്നാണ് മതപണ്ഡിതൻ പറയുന്നത്.

മത പണ്ഡിതന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടിയെ വിമർശിച്ചുകൊണ്ട് വീഡിയോ ചെയ്ത പണ്ഡിതനെതീരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. അറബി ഉച്ഛാരണം പെട്ടന്ന് വഴങ്ങുന്ന ഒന്നല്ലെന്നും മദ്രസ്സാ പഠനം നടത്താത്ത മുസ്ലിം കുട്ടികൾക്ക് പോലും ഖുർആൻ പാരായണം ചെയ്യാൻ അറിയില്ല എന്നിരിക്കെ നാലാം ക്ലാസ്സുകാരി പാർവതി കേൾക്കാൻ ഇമ്പമുള്ള സ്വരത്തിൽ ഉച്ഛാരണ ശുദ്ധിയോടെ ഖുർആൻ ഓതുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്നായിരുന്നു മുൻ മന്ത്രി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചത്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page