സുരേഷ് ഗോപി പങ്കെടുക്കുന്ന വേദിയിലേക്ക് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറി യുവാവ്..
ബിജെപി നേതാവ് സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ വേദിയിലേയ്ക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം വേദിയിലേയ്ക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. ബിജെപി പ്രവർത്തകർ യുവാവിനെ പിടികൂടി പൊലീസിന് കൈമാറി.