തൃശൂർ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വരാൻ തയ്യാറെടുത്ത് കടുവകൾ: മണ്ണില്‍ പരിശോധന; ഇരുമ്പു കഷ്ണങ്ങള്‍ നീക്കം ചെയ്തു.

Spread the love

തൃശൂര്‍: സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കടുവകളെ കൊണ്ടുവരുന്നതിന് മുന്നോടിയായി പാര്‍ക്കിലെ മണ്ണില്‍ പ്രത്യേക പരിശോധന നടത്തി.

W3Schools.com

മണ്ണിനടയില്‍ ഉണ്ടാവാനിടയുള്ള ആണികളും മറ്റ് ഇരുമ്പിന്‍ കഷ്ണങ്ങളും കണ്ടെത്തി നീക്കം ചെയ്യുന്നതിനു വേണ്ടിയുള്ള പരിശോധനയ്ക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.

ഇതിന്റെ ആദ്യപടിയായി നെയ്യാറില്‍ നിന്ന് രണ്ടു കടുവകളെ കൊണ്ടുവന്നു പാര്‍പ്പിക്കുന്ന ചന്ദനക്കുന്നിലെ ഐസലേഷന്‍ കേന്ദ്രത്തിലെ മണ്ണില്‍ വിദഗ്ധ സംഘം പരിശോധന പൂര്‍ത്തിയാക്കി.

ഇവിടെ മണ്ണിനടയില്‍ നിന്ന് ഒട്ടേറെ ആണികളും കമ്പിക്കഷണങ്ങളും സംഘം കണ്ടെത്തി നീക്കം ചെയ്തതായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയരക്ടര്‍ ആര്‍ കീര്‍ത്തി പറഞ്ഞു.

നിര്‍മാണ പ്രവൃത്തി നടന്ന സ്ഥലമായതിനാല്‍ ഒട്ടേറെ കമ്പിക്കഷണങ്ങളും മറ്റ് പാഴ് വസ്തുക്കളും മണ്ണില്‍ പുതഞ്ഞു കിടക്കുന്നുണ്ടായിരുന്നു. തൃശൂര്‍ പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ബോംബ് സ്‌ക്വാഡ് വിദഗ്ധരും പാര്‍ക്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് ശക്തിയേറിയ മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെയാണ് മണ്ണില്‍ പുതഞ്ഞു കിടന്നുതുള്‍പ്പെടെയുള്ള ഇരുമ്പുകഷണങ്ങള്‍ കണ്ടെത്തി നീക്കം ചെയ്തത്.

ഐസൊലേഷന്‍ കേന്ദ്രത്തിലെ മുഴുവന്‍ പ്രദേശവും സംഘം അപകടരഹിതമാക്കി. പലയിടങ്ങളിലും മണ്ണ് കിളച്ചാണ് ഇവ എടുത്തുമാറ്റിയത്.

പൂച്ചകളെ പോലെ മണ്ണില്‍ കൈകള്‍ കൊണ്ട് മാന്തി കുഴിയുണ്ടാക്കുന്ന സ്വഭാവമുള്ള മൃഗമെന്ന നിലയില്‍ കടുവയുടെ കൈകളില്‍ കമ്പി പോലുള്ള വസ്തുക്കള്‍ കൊണ്ട് മുറിവേല്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി.

വരും ദിനങ്ങളില്‍ മൃഗങ്ങളെ താമസിപ്പിക്കുന്ന മുഴുവന്‍ പ്രദേശങ്ങളിലും ഇതേപോലെ പരിശോധന നടത്തി മൃഗങ്ങള്‍ക്ക് ഹാനികരമാവാന്‍ ഇടയുള്ള വസ്തുക്കള്‍ നീക്കം ചെയ്യുമെന്ന് ഡയരക്ടര്‍ പറഞ്ഞു.

About Post Author

Related Posts

സായ് പല്ലവിയോട് ക്രഷ് ഉണ്ട്, പക്ഷെ തുറന്നു പറയാൻ പേടി; വെളിപ്പെടുത്തലുമായി നടൻ..

Spread the love

ചിലപ്പോഴൊക്കെ അവരോട് മോഹം തോന്നും. അവര്‍ വളരെ നല്ല നടിയാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരുനാള്‍ അവരുടെ കൂടെ അഭിനയിക്കാന്‍ സാധിക്കുമായിരിക്കും.

വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം..

Spread the love

അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ്  വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്.

ഗുസ്തിതാരങ്ങളെ ആവശ്യമെങ്കിൽ വെടിവെക്കുമെന്ന് മുൻ കേരള വിജിലൻസ് മേധാവി..

Spread the love

വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു.

16 കാരിയെ കുത്തി കൊലപ്പെടുത്തി 20 കാരൻ; പ്രതി പെൺകുട്ടിയെ കുത്തിയത് 50 തവണ..

Spread the love

കല്ലുകൊണ്ട് പലതവണ തലക്കടിച്ചുവെന്നും ഡൽഹി വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ..

Spread the love

വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.അതേസമയം വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.

സ്വർണവില താഴ്ന്ന നിരക്കിൽ..

Spread the love

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Leave a Reply

You cannot copy content of this page