![](https://i0.wp.com/malluchronicle.com/wp-content/uploads/2022/12/images-2022-12-22T150354.387.jpeg?resize=650%2C365&ssl=1)
കണ്ണൂര്‍: തോര്‍ത്ത് കഴുത്തില്‍ കുടുങ്ങി ആറാം ക്ലാസുകാരന് മരിച്ചു. ചെക്കികുളം രാധാകൃഷ്ണ എയുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി കെ.ഭഗത്(11)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് സംഭവം.
സംഭവം നടന്നു പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടപ്പ് മുറിയിലെ കുളിമുറിയില്‍ വെന്റിലേറ്ററിന്റെ കമ്പിയില്‍ തോര്‍ത്തിന്റെ രണ്ടറ്റവും കെട്ടിയതിന്റെ നടുവില്‍ കഴുത്ത് കുടുങ്ങി തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പെരുമാച്ചേരിയിലെ സുരേശന്റെയും ഷീബയുടെയും മകനാണ്. സഹോദരൻ: ഗോകുൽ. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.