യുവാവിനെ വനപാലകർ കെട്ടിയിട്ട് മർദ്ദിച്ചു..

Spread the love

ആര്യങ്കാവ്: യുവാവിനെ വനപാലകർ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. കൃഷിയിടത്തിൽ പോയി തിരികെ ഓട്ടോയിൽ വരികയായിരുന്ന യുവാവിന് നേരെയാണ് വനപാലകരുടെ ആക്രമണം. ആര്യങ്കാവ് പുതുശ്ശേരി വീട്ടിൽ സന്ദീപ് മാത്യുവിന് (39) ആണ് ആക്രമണം നേരിടേണ്ടി വന്നത്. സന്ദീപ് മാത്യുവിനെ തെന്മല പോലീസ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

W3Schools.com

ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ വച്ചായിരുന്നു സംഭവം. കടമാൻ പാറയിലുള്ള വസ്തുവിൽ പോയി തിരികെ വരുമ്പോൾ സ്റ്റേഷനു മുൻപിലെത്തിയ നേരമാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകർ ഓട്ടോ തടഞ്ഞു വെച്ചത്. കൃഷിയിടത്തിൽ പോയി വരികയാണെന്ന് പറഞ്ഞിട്ടും കേൾക്കാതെ സ്റ്റേഷന് ഉള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മർദ്ദിച്ച ശേഷം സ്റ്റേഷനിലെ സെല്ലിൽ പൂട്ടിയിടുകയായിരുന്നു. ശേഷംതെന്മല പോലീസ് എത്തിയാണ് സന്ദീപിന് ആശുപത്രിയിലേക്ക് മാറ്റിയത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രാത്രി വൈകിയും സ്റ്റേഷനിൽ തന്നെ തുടർന്നു.

എന്നാൽ യുവാവിന്റെ വാദങ്ങൾക്ക് എതിരാണ് വനപാലകരുടെ വാദം. സന്ദീപ് വനപാലകർക്കു നേരെ തട്ടിക്കയറി എന്നാണ് അവർ അവകാശപ്പെടുന്നത്. ചന്ദ്രത്തോട്ടത്തിന്റെ ഭാഗത്തുനിന്ന് വന്ന ഓട്ടോ ആയതിനാൽ പരിശോധന നിർബന്ധമാണെന്ന് പറഞ്ഞിട്ടും സന്ദീപ് കേൾക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് അവർ വരപ്പാല നേരെ കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു എന്നും വനപാലകർ വ്യക്തമാക്കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന്അധികൃതർ അറിയിച്ചു.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page