
എരുമപ്പെട്ടി: നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവിനെ എരുമപ്പെട്ടി പൊലിസ് കാപ്പ ചുമത്തി നാട് കടത്തി. എരുമപ്പെട്ടി കുന്നത്തേരി ഉമിക്കുന്ന് കോളനിയിൽ ഒറുവിൽ വീട്ടിൽ ശ്രീകാന്ത് (30) നെയാണ് ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ നിന്ന് നാട്കടത്തിയത്.
എരുമപ്പെട്ടി, കുന്നംകുളം പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പടെ എട്ട് കേസുകളിൽ പ്രതിയാണ് ശ്രീകാന്ത്. അടുത്തിടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കയറി ആക്രമണം നടത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റിലായിരുന്നു.
എരുമപ്പെട്ടി പൊലീസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ റേയ്ഞ്ച് ഡി.ഐ.ജിയാണ് കാപ്പ പ്രകാരം നാട് കടത്താൻ ഉത്തരവിട്ടത്. കാലാവധി തീരുന്നതിന് മുമ്പ് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്യും.