
തൃശ്ശൂര്‍: തൃശ്ശൂരില്‍ 550 കിലോ കഞ്ചാവ് ചൂളയില്‍ കത്തിച്ചു നശിപ്പിച്ചു. പോലീസ് പിടിച്ചെടുത്ത കഞ്ചാവാണ് തൃശ്ശൂര്‍ ചിറ്റിശേരിയിലെ ഓട്ടു കമ്പനിയുടെ ചൂളയില്‍ ഇട്ട് കത്തിച്ചു കളഞ്ഞത്. കോടികള്‍ വില വരുന്ന കഞ്ചാവാണ് പോലീസ് ഇത്തരത്തില്‍ നശിപ്പിച്ചു കളഞ്ഞത്.
കോടകര പുതുക്കാട് മേഖലകളില്‍ നിന്നുമാണ് ഇത്രയും കഞ്ചാവ് പിടികൂടിയത്. തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് നശിപ്പിച്ചത്.
എന്നാല്‍ കഞ്ചാവ് നശിപ്പിക്കുന്നതിന് മുന്‍പായി കഞ്ചാവിന്റെ സാമ്പിള്‍ പരിശോധന ഫലം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നും ലഭിച്ച ശേഷമാണ് നശിപ്പിച്ചത്.
രണ്ട് മണിക്കൂറോളമെടുത്താണ് കഞ്ചാവ് പൂര്‍ണ്ണമായും കത്തിത്തീര്‍ന്നത്. ലഹരിവിരുദ്ധ നിയമത്തിലെ 52 എ വകുപ്പനുസരിച്ചാണ് കഞ്ചാവ് നശിപ്പിക്കലെന്ന് പോലീസ് പറഞ്ഞു.