റൊണാൾഡോക്കെതിരെ രൂക്ഷ വിമർശനം..

Spread the love

റയല്‍ വല്ലേക്കാനോക്കെതിരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പ്രീ സീസണ്‍ പോരാട്ടത്തില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് ഇഷ്ടപ്പെടാതെ ഗ്രൗണ്ട് വിട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പരിശീലകന്‍ എറിക് ടെന്‍ ഹാഗ് രംഗത്ത്.

സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാന്‍ നിക്കാതെ റൊണാള്‍ഡോ ഡഗ് ഔട്ട് വിട്ടിരുന്നു. ഇതാണ് ടെന്‍ ഹാഗിനെ ചൊടിപ്പിച്ചത്. റൊണാള്‍ഡോയുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കി.

ദീര്‍ഘനാളത്തെ വിശ്രമത്തിനുശേഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ തിരിച്ചെത്തിയ റൊണാള്‍ഡോ റയല്‍ വല്ലോക്കാനക്കെതിരെ ആദ്യ ഇലവനില്‍ ഇറങ്ങിയെങ്കിലും അദ്യ പകുതിക്ക് ശേഷം ടെന്‍ ഹാഗ് ടെന്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. അമാദ് ഡിയാലോ ആണ് രണ്ടാം പകുതിയില്‍ റൊണാള്‍ഡോയുടെ പകരക്കാരനായി കളത്തിലിറങ്ങിയത്.

സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത ഉടന്‍ മത്സരം പൂര്‍ത്തിയാവാന്‍ കാത്തു നില്‍ക്കാതെ ഗ്രൗണ്ട് വിടുന്ന റൊണാള്‍ഡോയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. റൊണാള്‍ഡോയുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ഇക്കാര്യം എല്ലാ കളിക്കാരോടും പറഞ്ഞിട്ടുള്ളതാണെന്നും ടെന്‍ ഹാഗ് പറഞ്ഞു. നമ്മള്‍ ഒരു ടീമാണ്, അതുകൊണ്ടുതന്നെ മത്സരം പൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ടെന്‍ ഹാഗ് പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതോടെ ക്ലബ്ബ് വിടാന്‍ റൊണാള്‍ഡോ ശ്രമിച്ചിരുന്നു. ചെല്‍സി, പിഎസ്‌ജി, ബയേണ്‍ മ്യൂണിക് എന്നീ ക്ലബ്ബുകളുമായി 37കാരനായ റൊണാള്‍ഡോ രഹസ്യ ചര്‍ച്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച തുടങ്ങുന്ന പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രൈറ്റണെ നേരിടാനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍. ഇതിനിടെയാണ് റൊണാള്‍ഡോക്കെതിരെ പരീശിലകന്‍ തന്നെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.

W3Schools.com

About Post Author

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page