“അയാളെന്നെ ശരിക്കും കഷ്ടപ്പെടുത്തി” ; ‘ആറാടുകയാണ്’ ഫെയിം സന്തോഷ് വർക്കിക്കെതിരെ നിത്യ മേനോൻ..

Spread the love

മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായി മാറിയ നടിയാണ് നിത്യ മേനോൻ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു.

അടുത്തിടെ, ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി എന്നയാൾ നിത്യയെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിത്യ.

വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.

നിത്യയുടെ വാക്കുകൾ ഇങ്ങനെ :

അയാള്‍ പറയുന്നത് ഒക്കെ കേട്ട് വിശ്വസിച്ചാല്‍ നമ്മളാകും മണ്ടന്‍മാര്‍. കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ഇങ്ങനെ പബ്ലിക് ആയിട്ടൊക്കെ വന്നപ്പോൾ ശരിക്കും ഷോക്കായി പോയി. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്നം ആയിരുന്നു ആയാൾ. ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങള്‍. ശരിക്കും ഞാന്‍ ആയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. ഇതിലൊന്നും തന്നെ ഇടപെടാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണത്. എല്ലാവരും എന്നോട് പൊലീസില്‍ പരാതി കൊടുക്കണമെന്നെക്കെ പറഞ്ഞിരുന്നു. പക്ഷെ ഓരോരുത്തര്‍ക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ കുറെ കാര്യങ്ങളുണ്ട്.

അമ്മക്ക് ക്യാൻസർ കഴിഞ്ഞിട്ടൊക്കെ ഇരിക്കുന്ന സമയത്ത് എപ്പോഴും വിളിക്കും. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് അയാള്‍ വിളിച്ചാല്‍ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. അയാളുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും അയാൾ വിളിച്ചിട്ടുണ്ട്. അയാൾക്ക് എന്തോ പ്രശ്‌നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചത്.

അതേസമയം, ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 19 വണ്‍ എ എന്ന ചിത്രത്തിലാണ് നിത്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആന്‍റ് ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫും നീത പിന്‍റോയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് സേതുപതിയും ഇന്ദ്രജിത്തുമായിരുന്നു മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം മനേഷ് മാധവ്, സംഗീതം ഗോവിന്ദ് വസന്ദ, എഡിറ്റിംഗ് മനോജ്. വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.

W3Schools.com

About Post Author

Related Posts

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമ കാണാൻ പോകുന്ന വഴിയിൽ കുഴിയുണ്ടെന്ന് സിനിമാ പരസ്യം ; വിവാദം..

Spread the love

തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ’ എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് ആരോപിക്കുന്നതെന്ന് പരസ്യത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

‘ദേവദൂതർ പാടി’ ഗാനത്തിന് പിന്നാലെ ത്രസിപ്പിച്ച് ‘ന്നാ താൻ കേസ് കൊട്’ ട്രെയിലർ..

Spread the love

ന്നാ താന്‍ കേസ് കൊടി’ ന്റേതായി പുറത്തുവിട്ട ഒരു ഗാന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു

ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ പൊതുവേദിയിൽ ; ചുംബനം നൽകി സ്വീകരിച്ച് മോഹൻലാൽ..

Spread the love

ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് കുളിരേകി നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിൽ എത്തി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പങ്കെടുക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഉടലിലെ മികച്ച അഭിനയം ; ഭരത് മുരളി പുരസ്‌കാരം ദുർഗ കൃഷ്ണയ്ക്ക്..

Spread the love

ഈ വർഷം പുറത്തിറങ്ങിയ ‘ഉടൽ’ എന്ന സിനിയമയിലെ പ്രകടനത്തിലൂടെയാണ് ദുർഗ പുരസ്കാരത്തിന് അർഹയായത്.

Leave a Reply

You cannot copy content of this page