കുന്നംകുളം ; കുന്നംകുളത്ത് മരിച്ച നിലയിൽ കാണപ്പെട്ട വയോധികനെ ഇനിയും തിരിച്ചറിയാൻ സാധിച്ചില്ല. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ ഉടൻ കുന്നംകുളം പോലീസുമായി ബന്ധപ്പെടുക.
എകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ കഴിഞ്ഞ മെയ് 30ന് കുന്ദംകുളം ബീവറേജ് ഔട്ട് ലൈറ്റിലേക്ക് പോകുന്ന വഴിയിൽ കുഴഞ്ഞ് വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളെ ഇതുവരെ തിരിച്ചരിയാൻ സാധിച്ചിട്ടില്ല.
ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ കുന്നംകുളം സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണെന്ന് പോലീസ് അറിയിച്ചു. ഫോൺ:04885222211