യാത്രക്കാരെ തെരുവിലിറക്കിയുള്ള പാച്ചിൽ; സ്റ്റാന്റിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടിയുമായി കുന്നംകുളം പോലിസ്.

Spread the love

കുന്നംകുളം : യാത്രക്കാരെ തെരുവിലിറക്കി ബസ് സ്റ്റാൻഡിൽ കയറാത്ത ദീർഘദൂര സ്വകാര്യ ബസുകൾക്ക് നേരെ ശക്തമായ നടപടിയുമായി കുന്നംകുളം പോലീസ്.

W3Schools.com

നിരവധി തവണ സ്വകാര്യ ദീർഘദൂര ബസ്സുകൾക്ക് ബസ് സ്റ്റാൻ്റിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റിയിറക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് പുല്ലുവില കല്പിച്ചായിരുന്നു ഒരുപാട്  ദീർഘദൂര ബസുകൾ സർവ്വീസ് നടത്തിയിരുന്നത്. 

എന്നാൽ ഇന്നു കാലത്തു സ്റ്റാൻറിൽ കയറാതെ വൺവേ തെറ്റിച്ചു കൊണ്ട് അശ്രദ്ധമായി സർവ്വീസ് നടത്തിയ ഗുരുവായൂർ – പാലക്കാട് റൂട്ടിലോടുന്ന ദർഷൻ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് കുന്നംകുളം സിഐ പിടിച്ചെടുത്തു.

ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ യാത്രക്കാരെ റോഡരുകിൽ ഇറക്കി വിടുകയായിരുന്നു ഈ ബസ് ജീവനക്കാർ. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് കുന്നംകുളം സി ഐ. വി സി. സൂരജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  ബസ് പിടിച്ചെടുത്തത്.

ബസ് ഡ്രൈവർ തിരുവിലാമല കുത്താമ്പുള്ളി വീട്ടിൽ വൈശാഖ് (36), കണ്ടക്റ്ററായ ഒറ്റപ്പാലം അമ്പലപ്പാറ രാജ്ഭവൻ വീട്ടിൽ ബാബുരാജ് (35) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.. ഈ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനും അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ദീർഘദൂര ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം ഡ്രൈവറുടെയും കണ്ടക്ടറുടേയും ലൈസൻസും റദ്ദാക്കുമെന്നുംbപോലീസ് അറിയിച്ചു.

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page