
ഗുരുവായൂർ : ഗുരുവായൂരിൽ ഭർതൃമതിയായ യുവതിയെ കാണാനില്ലെന്ന് പരാതി. കപ്പിയൂർ സ്വദേശി സുനിലിന്റെ ഭാര്യ രമ്യ (35)യെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായിരിക്കുന്നത്.
ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയെ കാണാതാകുകയായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ പരിസരപ്രദേശങ്ങളിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഗുരുവായൂർ കണ്ടാണശേരി പോലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സമീപത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.