![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/download28529.jpeg?resize=299%2C168&ssl=1)
ബേസിൽ ജോസഫിന്റെയും ടോവിനോയുടേയും പുതിയ ചിത്രമായ മിന്നൽ മുരളി പുറത്തിറങ്ങിയതിന് ശേഷം എവിടെ നോക്കിയാലും അതിന്റെ വാർത്തകൾ മാത്രമായിരുന്നു. വിവാഹത്തിന്റെ പ്രൊമോ വീഡിയോ ആയും, പിറന്നാൾ ആഘോഷം കളറാക്കാനും, എന്തിനധികം പറയുന്നു, നമ്മുടെ കേരള പോലീസ് അടക്കും മിന്നൽ മുരളിയുടെ പാട്ട് കടമെടുത്ത് വീഡിയോകൾ ചെയ്തു. ഇപ്പോഴും ഈ സിനിമയും അതിലെ പാട്ടുകളും ചർച്ചാ വിഷയം തന്നെയാണ്.
അതിനിടെയാണ് വാക്സിനേഷനും ഒരു മിന്നൽ മുരളി വേർഷൻ നൽകി വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.
ആരോഗ്യകേരളം എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മിന്നൽ വാക്സിൻ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ പുറത്തിറങ്ങിയത്. ദേശീയ ഹെൽത്ത് മിഷന്റെ പേജാണ് ആരോഗ്യ കേരളം.
വാക്സിൻ എടുക്കണമെന്നും SMS -സോപ്പ് , മാസ്ക് ,സാനിറ്റൈസർ- പാലിക്കണമെന്നും വീഡിയോയിലൂടെ ബോധവൽക്കരണം നടത്തുകയാണ് സർക്കാർ.
വീഡിയോ പുറത്തിറങ്ങി കുറച്ച് സമയം പിന്നിട്ടപ്പോൾ തന്നെ വലിയ ജനശ്രദ്ധ നേടി. അതിലെ വരികളും മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
ആരോഗ്യകേരളം ഫേസ്ബുക്ക് പേജിൽ വന്നതിന് പിന്നാലെ മറ്റ് പല ഫേസ്ബുക്ക് പേജുകളിലും, യൂട്യൂബ് ചാനലുകളിലും മിന്നൽ വാക്സിനേഷൻ വീഡിയോ പ്രചരിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഇതിനോടകം ബേസിൽ ജോസഫടക്കം നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.
വീഡിയോയുടെ അവസാനം കോറോണയെ നശിപ്പിക്കുന്ന വാക്സിനേയും കാണാം.