
ചാവക്കാട്: നാഷണൽ വിമൻസ് ഫ്രണ്ട്ന്റെ ആഭിമുഘ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചാരണത്തിന്റ ഭാഗമായി തൃശ്ശൂർ ജില്ലാകമ്മിറ്റി “സ്ത്രീ സുരക്ഷ കേവലം മുദ്രാവാക്യമല്ല അന്തസ്സും അഭിമാനവുമാണ് “എന്ന സന്ദേശം നൽകികൊണ്ട് ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ അവകാശസംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.
വുമൺ ഇന്ത്യ മൂവിമെന്റിന്റ സംഥാന സമിതി അംഗം റൈഹാനത് സുധീർ സമ്മേളനം ഉത്ഘാടനം നിർവഹിച്ചു.
“ഒരു വനിതാദിനത്തിൽ മാത്രമല്ല സ്ത്രീകളുടെ സാഹചര്യങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ വേണ്ടത്, അവൾക്കു നീതി പുലരുവോളമാണ് “
സ്ത്രീകളുടെ സുരക്ഷിതത്വം, അവകാശ സംരക്ഷണം,ലിംഗ സമത്വം,തുടങ്ങി സർവതോണ്മുഖമായ മേഖലകളിലെയും ശക്തീകരണവും പുരോഗതിയും ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന നാഷണൽ വിമൻസ് ഫ്രണ്ട്ന്റെ അവകാശ പോരാട്ടത്തിൽ വനിതകൾ ഭാഗവാക്കാവണമെന്നും അവർ കൂട്ടി ചേർത്തു
നാഷണൽ വിമൻസ് ഫ്രണ്ട് തൃശ്ശൂർ ജില്ല പ്രസിഡന്റ് ഷഹർബാൻ ടീച്ചർ അധ്യക്ഷത വഹിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ, വിശുദ്ധ ഖുർആനിന്റെ കൈപ്പടതയ്യാറാക്കിയ തൃശ്ശൂർ സ്വദേശി ജെലീന ഹുസൈനെ മൊമെന്റോ നൽകി ആദരിച്ചു.
പാവറട്ടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സൗമ്യ സുനിൽ, എസ്ഡിപിഐ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് റഫ്ഷീന ഹാഷിമി, വുമൺ ഇന്ത്യ മൂവ്മെന്റ് ജില്ല സെക്രട്ടറി അഖില അനീസ്,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി മെമ്പർ ഫർഹാന ഫാറൂഖ് എന്നിവർ ആശംസകൾ നേർന്നു.
നാഷണൽ വിമൻസ് ഫ്രണ്ട് തൃശ്ശൂർ ജില്ല സെക്രട്ടറി സുബൈദ ഉമ്മർ സ്വാഗതവും, ചാവക്കാട് ഡിവിഷൻ പ്രസിഡന്റ് സജീനസിദ്ധീഖ് നന്ദി പറഞ്ഞു.