![](https://i0.wp.com/malluchronicle.com/wp-content/uploads/2021/09/reduced_PicsArt_09-26-12.53.0528129.jpg?resize=650%2C433&ssl=1)
ടൊവീനോ നായകനാകുന്ന മിന്നൽ മുരളിയുടെ (minnal Murali) പുതിയ പ്രൊമോ വിഡിയോയുമായി നെറ്റ്ഫ്ലിക്സ്. സിനിമയുടെ ഓരോ സീനിലും ഒരു സൂപ്പർഹീറോ അംശം അടങ്ങിയിട്ടുണ്ടെന്ന് സംവിധായകൻ ബേസിൽ ജോസഫ് പറയുന്നു.
സിനിമയിൽ നിന്നുള്ള കുറച്ച് ഭാഗങ്ങളും സംവിധായകൻ ബേസിൽ ജോസഫിന്റെയും ടൊവീനോയുടെയും അനുഭവങ്ങളും വിഡിയോയിൽ കാണാം.
നമുക്ക് ചെയ്യാൻ പറ്റില്ലെന്ന് തോന്നുന്ന സിനിമ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്റുള്ളതെന്ന് ബേസിൽ ജോസഫ് പറയുന്നു. സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ ആ ജോണറിന്റേതായി പ്രശ്നങ്ങള്‍ ഉണ്ട്. മലയാളത്തില്‍ അത് ചെയ്യുന്നതിനും പ്രശ്നങ്ങളുണ്ട്. കുറച്ചുകൂടി പ്രാഥമികമായ മനുഷ്യ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമയാണ്. സൂപ്പര്‍ ഹീറോയിസം അതില്‍ വരുന്ന ഒരു എക്സ് ഫാക്റ്റര്‍ മാത്രമാണെന്നും ബേസിൽ പറയുന്നു.
ബേസിൽ തന്നോട് കഥ പറയുന്ന സമയത്ത് മിന്നൽ മുരളി ഇത്ര വലിയ സിനിമ ആയിരുന്നില്ലെന്ന് ടൊവീനോ പറയുന്നു. കഥ പറയുന്ന സമയത്ത് ഒരു കോമിക് ബുക്ക് കഥാപാത്രമായിട്ടാണ് മിന്നല്‍ മുരളി ഇരുന്നിരുന്നതെങ്കില്‍ തിരക്കഥ പൂര്‍ത്തിയായപ്പോഴേക്കും അത് വലിയൊരു സിനിമയായി. ഒരു ഒറിജിനല്‍ സൂപ്പര്‍ഹീറോ സ്ക്രിപ്റ്റ് മലയാളത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്നതായിരുന്നു ചിന്ത. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും മിന്നല്‍ മുരളി. ബേസില്‍ എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഈ സിനിമ തീരുമ്പോഴേക്കും നിങ്ങളെന്നെ ഒരേസമയം വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന്. സിനിമ എങ്ങനെയായോ അതിനായുള്ള സ്നേഹം, ജോലിഭാരം ഓര്‍ത്തുള്ള വെറുപ്പും.’
‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക..