ആശങ്ക ; കൊവിഡ്‌ കേസുകൾ കുത്തനെ കൂടുന്നു..

രാജ്യത്ത് പുതിയ 8,822 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 53,637 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം 4,32,45,517 ആയി.

തനിക്ക് കൊവിഡ്‌ ബാധിച്ചിട്ടില്ല, വാർത്തകൾ വ്യാജം ; പ്രതികരിച്ച് മന്ത്രി വീണ ജോർജ്..

തനിക്ക് കൊവിഡ് ബാധിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു.

ഷാരൂഖ് ഖാന് കോവിഡ് സ്ഥിരീകരിച്ചു..

നിലവിൽ അറ്റ്‌ലി ചിത്രം ജവാന്റെ ചിത്രീകരണത്തിലാണ് ഷാരൂഖ് ഖാൻ. 2023 ജൂണ്‍ നാണ് ചിത്രം റിലീസ് ചെയ്യുക. നയൻതാരയാണ് നായിക.

തൃശൂർ ജില്ലയിൽ വീണ്ടും കൊവിഡ്‌ ക്ലസ്റ്റർ പ്രഖ്യാപിച്ചു..

കോവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തിൽ അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.

കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു..

കൊവിഡ് കണക്ക് ക്രമാനുഗതമായി വർധിക്കുകയാണ്. ഈ മാസം ഒന്നാംതീയതി 250 പേർക്ക് മാത്രമായിരുന്നു കൊവിഡ് ബാധിച്ചതെങ്കിൽ മാസാവസാനമായതോടെ അത് 1197ൽ എത്തിയിരിക്കുകയാണ്.

മലപ്പുറം ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചു..

പത്ത് വയസ്സുള്ള കുട്ടിയെ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓൺലൈൻ വഴി ബുധനാഴ്ച്ച യോഗം ചേരാനാണ് തീരുമാനം.

രാജ്യത്ത് കൊവിഡ്‌ വ്യാപനം കൂടുന്നു ; വീണ്ടും നിയന്ത്രണങ്ങൾ.?

ശതമാനത്തോളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ഏപ്രില്‍ 20 ന് ഡൽഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം ചേരും. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്ന കാര്യം യോഗത്തിൽ കൈക്കൊണ്ടേക്കും.

കൊവിഡ്‌ കേസുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു..

കൊവിഡ്‌ രോഗികളുടെ എണ്ണവും, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും ഉൾപ്പടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് സർക്കാർ അവസാനിപ്പിച്ചത്.

രാജ്യത്ത് ഇന്ന് മുതൽ കരുതൽ ഡോസ് വാക്സിൻ സ്വീകരിക്കാം..

കൊവാക്സിൻ, കൊവിഷീൽഡ് ഡോസുകൾക്ക് 225 രൂപയാണ് വില.

You cannot copy content of this page