രാത്രി ഉറക്കം ലഭിക്കാത്തതിന്റെ കാരണങ്ങൾ.

Spread the love

രാത്രിയിൽ നല്ല ഉറക്കം കിട്ടാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ട്. ഉറക്കമില്ലായ്മയ്ക്ക് നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന എന്തെങ്കിലുമാകാം .

1. ഉറങ്ങുന്നതിനു മുൻപ് അമിതമായി മദ്യപിക്കുക

അമിതമായി മദ്യപിക്കുന്നത് ഉറക്കത്തെ ബാധിക്കും. അതിനാൽ, മദ്യത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തുക, പ്രത്യേകിച്ച് വൈകുന്നേരം.

2. ഉറങ്ങുന്നതിനു 2 മണിക്കൂർ മുൻപ് മൊബൈൽ, ലാപ്ടോപ് പോലുള്ള ഡിവൈസുകൾ ഓഫാക്കാതിരിക്കുക

ഉറങ്ങുന്നതിനു 2 മണിക്കൂർ മുൻപെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തുക. പിറ്റേ ദിവസം രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് ഉന്മേഷം അനുഭവപ്പെടും.

3.സ്ഥിരമായി ഒരേ സമയം ഉറങ്ങാൻ കിടക്കാതിരിക്കുക

ഉറങ്ങാനും ഉണരാനും ഒരേ സമയം വയ്ക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും.

4.ഉറങ്ങുന്നതിനു മുൻപായി വ്യായാമം ചെയ്യുക

ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപെങ്കിലും വ്യായാമം ചെയ്യണം. എപ്പോഴും രാവിലെ വ്യായാമം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ ഉച്ചഭക്ഷണ ഇടവേളയിൽ ജിമ്മിൽ പോകുക. രാത്രി വ്യായാമം ചെയ്യുകയാണെങ്കിൽ, ഉറങ്ങുന്നതിന് ഒരു മണിക്കൂറിനുള്ളിൽ അത് ചെയ്യരുത്.

5. നിങ്ങളുടെ മുറി ഇരുണ്ടതായിരിക്കില്ല

രാത്രിയിൽ കണ്ണുകൾ വെളിച്ചം കാണുമ്പോൾ, ഉണരാൻ സമയമായി എന്ന് തലച്ചോറ് തെറ്റിദ്ധരിക്കപ്പെടുകയും മെലറ്റോണിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ, ഉറങ്ങുന്നതിനു മുൻപായി വാതിലുകൾ അടച്ച്, ജനലുകളിൽ കർട്ടനിട്ട്, ലൈറ്റുകൾ ഓഫാക്കി മുറിയിൽ വെളിച്ചമൊന്നുമില്ലെന്ന് ഉറപ്പാക്കുക.

6. കഫീൻ ഉപഭോഗം

കഫീന്റെ ഉപഭോഗം ഉറക്കത്തെ ബാധിക്കും. നല്ല ഉറക്കം ആഗ്രഹിക്കുന്നവർ കഫീന്റെ ഉപഭോഗം നിയന്ത്രിക്കുക. കഫീന്റെ ഉപഭോഗം പ്രതിദിനം 400 മില്ലിഗ്രാമായി പരിമിതപ്പെടുത്തുക. ഉറങ്ങുന്നതിനു ആറ് മണിക്കൂർ മുൻപ് കഫീൻ ഉപഭോഗം നിർത്തുക.

7. ഉയർന്ന സമ്മർദ്ദം

സമ്മർദ്ദം ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കില്ല. ഉറങ്ങാൻ പോകുന്നതിനു മുൻപായി മനസിനെ സമ്മർദ്ദത്തിലാക്കുന്ന കാര്യങ്ങൾ ഒന്നും ചിന്തിക്കാതിരിക്കുക. മറ്റു ചിന്തകളിലേക്ക് മനസിനെ മാറ്റുക. സമ്മർദ്ദം അകറ്റാൻ ധ്യാനം, യോഗ എന്നിവ പതിവായി ചെയ്യുന്നത് നല്ലതാണ്.

W3Schools.com

Related Posts

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ചു..

Spread the love

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ച്‌ വേള്‍ഡ് ഹെല്‍ത്ത് നെറ്റ്‍വര്‍ക്ക്

മുഖക്കുരു മാറാൻ ചില എളുപ്പ വഴികൾ..

Spread the love

കൗമാരകാലത്ത് പെൺകുട്ടികളിലും ആൺകുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്.

ഗൗരി ലക്ഷ്മിയുടെ ചികിത്സ ഇന്ന് ആരംഭിക്കും, ഇനി വേണ്ടത് രണ്ടേമുക്കാൽ കോടി രൂപ

Spread the love

സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഗൗരി ലക്ഷ്മി എന്ന രണ്ടര വയസ്സുകാരിയുടെ ചികിത്സ ഇന്ന് ആരംഭിക്കും. ചികിത്സക്കായി 16 കോടി രൂപ വിലയുള്ള മരുന്ന് വിദേശത്തുനിന്ന് എത്തിയിരുന്നു.

ഫാറ്റി ലിവർ തടയാൻ ചില മാർഗങ്ങൾ..

Spread the love

കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും.

പൂവിട്ടു പൂജിക്കണം ഈ പൂജയെ; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാനായി.

Spread the love

ഉടനെ തെ‍ാട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബസ് തിരിച്ച് നേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് പാഞ്ഞു പോവുകയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ റെസ് ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയവർക്ക് തൃശൂരിൽ സ്വീകരണം നൽകി.

Spread the love

ഈ നേട്ടത്തോടെ 2024 ൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിലേക്ക് നാല് പേരും യോഗ്യത നേടി.

Leave a Reply

You cannot copy content of this page