ആംബുലൻസ് മറിഞ്ഞ് മരണം; ഡ്രൈവർ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്.

Spread the love

പാലക്കാട്: പറമ്പിക്കുളത്ത് 108 ആംബുലന്‍സ് മറിഞ്ഞ് മെഡിക്കല്‍ ടെക്നീഷ്യന്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതില്‍ ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്.

എറണാകുളത്തെ കെമിക്കല്‍ ലാബിലെ പരിശോധന ഫലത്തിലാണ് ഡ്രൈവര്‍ നെല്ലിയാമ്പതി സ്വദേശി ജഗദീഷ് കൂടിയ അളവില്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും.

ഒക്ടോബര്‍ ഇരുപതിനായിരുന്നു അപകടം. മുതലമടയിലെ എഫ്എല്‍ടിസിയില്‍ നിന്ന് രോഗികളുമായി പറമ്പിക്കുളത്തേക്ക് പോകുന്നതിനിടയിലായിരുന്നു ആംബുലന്‍സ് മറിഞ്ഞത്.

പാലക്കാട് ജില്ലാ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് വടക്കഞ്ചേരി സ്വദേശി മെല്‍വിന്‍ ജോര്‍ജ് അപകടത്തില്‍ മരിച്ചു. ഡ്രൈവര്‍ ജഗദീഷ് ഉള്‍പ്പെടെ നാലുപേര്‍ക്ക് സാരമായി പരുക്കേറ്റു.

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് ആരോഗ്യപ്രവര്‍ത്തകരും പൊലീസും ഡ്രൈവറുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.

തുടര്‍ന്ന് എറണാകുളത്തെ കെമിക്കല്‍ ലാബില്‍ രക്ത സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. കൂടിയ അളവില്‍ മദ്യപിച്ചിരുന്നുവെന്നാണ് ഫലം തെളിയിക്കുന്നത്.

പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഉള്‍പ്പെടെ പൊലീസ് കേസെടുത്തേക്കും.

ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ ഇടപെടലുണ്ടാകണമെന്നാണ് നഴ്സിങ് ജീവനക്കാരുടെ ആവശ്യം.

Related Posts

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

പിസി ജോർജ് ആശുപത്രിയിൽ..

Spread the love

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page