
തൃശൂർ: ചിയ്യാരത്തു ബൈക്കിൽ പെൺകുട്ടിയുമായി യാത്ര ചെയ്തിരുന്ന യുവാവിനെ മർദ്ധിച്ച സംഭവത്തിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് വിദ്യാർഥിയാണെന്ന് ആരോപണം.
അക്രമം നടന്ന സ്ഥലത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർത്ഥി ഒരാളെ ആക്രമിക്കുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ പറക്കുന്നുണ്ട്.
തൃശൂർ ചീയാരത്ത് വൈകീട്ട് നാലു മണിക്കാണ് സംഭവം. തൃശൂർ ചേതന ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥിയായ അമൽ സഹപാഠിക്കൊപ്പം ബൈക്കിൽ പോകുന്ന സമയത്ത് ഇടയ്ക്ക് ബൈക്കിൻ്റെ മുൻവശം ഉയർത്തി അഭ്യാസ പ്രകടനം നടത്തിയപ്പോൾ പിറകിലിരുന്ന പെൺകുട്ടി താഴെ വീഴുകയും ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്യുകയും ചെയ്തത്രേ.
ഇതിൽ പ്രകോപിതനായ
അമൽ നാട്ടുകാരിൽ ഒരാളെ
തല്ലുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് നാട്ടുകാരും അമലും തമ്മിൽ വാക്കേറ്റമുണ്ടാവുകയും
അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു.
അമലിൻ്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആൻ്റോ എന്നിവർക്കെതിരെ
കേസെടുത്തു.
അമൽ മർദ്ദിച്ചെന്ന ഡേവിസിൻ്റെ പരാതിയിൽ അമലിനെതിരെയും കേസെടുത്തു. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്നാണ് ഒല്ലൂർ പോലിസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.