മിനിമം ചാർജും വിദ്യാർത്ഥികൾകുള്ള ചാർജും വർധിപ്പിച്ചു; ബസ് നിരക്ക് വർധന ഫെബ്രുവരി ഒന്നു മുതൽ

Spread the love

സംസ്ഥാനത്തെ ബസ് നിരക്ക് വർധന ഫെബ്രുവരി ഒന്നുമുതൽ നടപ്പിലാക്കാൻ ആലോചന. ഗതാഗത വകുപ്പിന്റെ ശുപാർശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. ഇതോടെ ബസിലെ മിനിമം ചാർജ് 10 രൂപയായി ഉയരും. കൂടാതെ വി‌ദ്യാർത്ഥികളുടെ കൺസെഷനിലും വർധനയുണ്ട്. 

2.5 കിലോമീറ്റർ ദൂരത്തിന് നിലവിൽ എട്ടു രൂപയാണ്. ഇതാണ് പത്ത് രൂപയായി വർധിപ്പിക്കുന്നത്. തുടർന്നുള്ള ദൂരത്തിൽ ഓരോ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയായാണ് കൂട്ടുക. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവിൽ വിദ്യാർത്ഥികളുടെ നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് നിർദേശം. 

ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ സർവീസ് ആരംഭിക്കുന്ന ഓർഡിനറി ബസുകളിൽ 50 ശതമാനത്തിൽ അധിക നിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.

W3Schools.com

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

Leave a Reply

You cannot copy content of this page