നടിയെ ആക്രമിച്ച കേസ് ; വിഐപിയെ തിരിച്ചറിഞ്ഞു, ഇയാൾ ദിലീപിന്റെ അടുത്ത സുഹൃത്ത്..

Spread the love

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി.ഐ.പിയെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ഇയാളുടെ ഫോട്ടോ ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായി ആണ് ഇയാൾ.

W3Schools.com

ദൃശ്യങ്ങൾ നൽകിയതിന്റെ തൊട്ടടുത്ത ദിവസം ഇയാൾ വിമാന യാത്ര നടത്തിയതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു. അതേസമയം നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഇരുപതാം തിയതി ആണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ കൈവശമുണ്ടെന്നും ഹരജിയിൽ ദിലീപ് വ്യക്തമാക്കി.

അതേസമയം ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിക്കുക കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടൻ ദിലീപും കൂട്ടരും 2017 നവംബർ 15-ന് പത്മസരോവരത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതാണ് പുതിയ കേസിലേക്ക് എത്തിയത്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

Leave a Reply

You cannot copy content of this page